കുടുംബ വിളക്ക്   സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ ഒരാളാണ് നൂബിൻ ജോണി. അഭിനയത്തിലും മോഡലിംഗ് രംഗങ്ങളിലും സജീവമായ നൂബിൻ ഒരു അഡ്വക്കേറ്റ് കൂടിയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നുള്ള രസകരമായ വിഡിയോകളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളതാണ്.

എന്നാൽ തൻ്റെ പ്രണയം  ഇതുവരെയും പരസ്യമാക്കാതിരുന്ന താരം യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ പ്രണയിനിയെ വെളിപ്പെടുത്തിയിരിക്കുകയാണ്. “നിറമേ” എന്ന മ്യൂസിക് കവറിലാണ് ഇരുവരും ഒരുമിച്ചെത്തിയിരിക്കുന്നത്. 7 വർഷത്തെ പ്രണയത്തിന് ഒടുവിൽ ഞങ്ങൾ ഒന്നിക്കുന്നു എന്നാണ് നൂബിൻ  എഴുതിയിരിക്കുന്നത്.ഉടനെ തന്നെ ഇരുവരുടെയും വിവാഹവും ഉണ്ടായിരിക്കും.

ഡോക്ടറായ ബിന്നി സെബാസ്റ്റിയൻ ആണ് നൂബിൻറെ ജീവിത പങ്കാളി.  കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് നൂബിൻ ശ്രദ്ധേയനായത്. മോഡലിങ്ങിലൂടെയാണ് തുടക്കം.ഇടുക്കി രാജാക്കാട് സ്വദേശിയാണ്. നാളുകള്‍ കുറച്ചായി നൂബിന്‍ ഈ സുന്ദരിയുടെ മുഖം മറച്ചു വയ്ക്കുകയായിരുന്നു.ഇനിയും കാണിക്കാറായില്ലേ മുഖം, ഈ മുഖം എന്ന് ഞങ്ങളെ കാണിയ്ക്കും തുടങ്ങിയ കമന്റുകളായിരുന്നു നിറയെ.

കുടുംബ വിളക്കില്‍ പ്രതീഷിന്റെ ഭാര്യയായി അഭിനയിക്കുന്ന രൂഷ്മ തന്നെയാണോ ജീവിതത്തിലും പങ്കാളി എന്ന് സംശയിക്കുന്നവരുമുണ്ടായിരുന്നു . വീട്ടുകാരുടെ എല്ലാം സമ്മതം കിട്ടിയ നിലയ്ക്ക് പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്നതിന് എന്താണ് കുഴപ്പം, അങ്ങനെയാണെങ്കില്‍ അത് സെലിബ്രിറ്റി നടി തന്നെയായിരിയ്ക്കും എന്ന് ഉറപ്പിയ്ക്കുകയും ചെയ്തിരുന്നു ചിലർ.എന്തായാലും പെൺകുട്ടിയെയും വെളുപ്പെടുത്തി കഴിഞ്ഞു  ഓഗസ്റ്റിൽ വിവാഹവും ഉണ്ടാകും.