മിനിസ്ക്രീൻ  രംഗത്തു പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ  ഒന്നായിരുന്ന  ‘ഉപ്പും മുളകും’ . അവസാനം കണ്ട ആ സീരിയൽ ഇപ്പോൾ അതിശകത്മായി തന്നെ  വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിലെ നീലു  എന്ന വേഷം ചെയ്യുന്ന  നിഷ സാരംഗിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എം ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം  എന്ന പരുപാടിയിൽ  നിഷ പങ്കെടുത്തപ്പോൾ  എം ജി ചോദിച്ച കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക്  തക്ക മറുപടി നൽകിയിരിക്കുകയാണ് താരം.

ഉപ്പും മുളകും എന്ന ലൊക്കേഷനിൽ ചെന്നാൽ നീലു   വലിയ ഒരു അഹങ്കാരി ആയി തീരുമെന്നാണല്ലോ പറയുന്നത്,അതിനു പിന്നിലെ കാരണം എന്താണ് എം ജി ചോദിച്ചു, താൻ അങ്ങനെ ഒരു അഹങ്കാരി ഒന്നുമല്ല കറക്റ്റ് സമയത്തു  ലൊക്കേഷനിൽ ചെല്ലും ,ചിലർ അങ്ങനെ വന്നാൽ ഫോണും എടുത്തുകൊണ്ടു  മറ്റെവിടെങ്കിലും പോകും.  കറക്ട് സമയത്തിനു വന്നു വർക്ക് തീർത്തുകഴിഞ്ഞാൽ വീട്ടിൽ പോകാമല്ലോ അല്ലാതെ അതൊരു വഴക്കായി എടുക്കേണ്ടല്ലോ താരം പറയുന്നു. ഞാൻ ഒരു അഹങ്കാരി ആണെന് ആളുകൾ പറഞ്ഞാലും എനിക്ക് അതിൽ വിഷയങ്ങൾ ഒന്നുമില്ല  നിഷ പറഞ്ഞു.

ഞാൻ അഹങ്കാരി ആണെന്ന് ബിജു ചേട്ടൻ ആണ് പറഞ്ഞെങ്കിൽ   ബിജു സോപാനം ആണ് അഹങ്കാരി താരം പറഞ്ഞു. ബിജുചേട്ടൻ നല്ലൊരു നടൻ ആണ്,എനിക്ക് അദ്ദേഹത്തിന്റെ അഭിനയം കാണുമ്പൊൾ അതെ പോലെ എനിക്കും അഭിനയിക്കണം എന്ന് തോന്നും നിഷ പറഞ്ഞു. തനിക്ക് ആരോടും ഒന്നിനോടും അസൂയ ഒന്നുമില്ല, തന്റെ ആദ്യ ചിത്രം ‘അഗ്നിസാക്ഷി’ ആയിരുന്നു,പിന്നീട് ചില ചിത്രങ്ങളിൽ ചെറുതും,വലുതുമായ വേഷങ്ങൾ ലഭിച്ചിരുന്നു നിഷ സാരംഗി  വ്യക്തമാക്കി.