അമ്മയുടെ ചികിത്സയ്ക്കായും പഠന ചിലവിനുമായി പണം കണ്ടെത്താനായി മീൻ വിൽപ്പനയ്ക്കിറങ്ങിയ ഹനാൻ ഹമീദ് എന്ന പെൺകുട്ടിയെ നമ്മളറിഞ്ഞത് കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഹനാന്റെ ശ്രെമം വിജയിക്കുകയും ചെയ്‌തു.

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് ഹനാൻ.ഇപ്പോൾ ബിഗ്ഗ് ബോസ് ഫ്രെയിം കൂടിയാണ് ഹനാൻ.നല്ല ഒരു ഗെയിംമർ എന്ന നിലയിൽ ഹനാനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.എന്നാൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പുതിയ ഒരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുകയാണ് യുവാവ്.ഹനാൻ തന്നെ ഈണം നൽകി എഴുതിയ ഒരു കവിത കഴിഞ്ഞ പുറത്തു വന്നിരുന്നു.

അത് യാഥാർഥ്യമാക്കിയതിന് ഗോപിസുന്ദറിനോട് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ ഈണം നൽകി എഴുതിയ ഒരു കവിത ലോകം കേൾക്കണം എന്നത്.ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങൾക്ക് കൂടെ നിന്ന ആളാണ് ചേട്ടൻ.ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ സന്തോഷം– ഹനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.