അവസാനമായി ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മലയാളികളുടെ ഇടം നെഞ്ചിൽ തങ്ങിനിൽക്കുന്ന ഒരാളാണ് ഈ ചിത്രങ്ങളിൽ ഉള്ളത്.യൂത്ത് ഐക്കൺ കല്യാണി പ്രിയദർശന്റെ അമ്മയും ഒരുകാലത്ത് മലയാള സിനിമയുടെ പകരംവയ്ക്കാനില്ലാത്ത താരറാണിയുമായിരുന്ന ലിസി ലക്ഷ്മിയുടെ ലോകയാത്രാ കാഴ്ചകളാണിത്. മലയാള ചലച്ചിത്ര ആരാധകർക്ക് എക്കാലവും ഒരു പ്രത്യേകതയുണ്ടാകും. ഒരുകാലത്ത് അവർ ഏറെ ആരാധിച്ചിരുന്ന താരങ്ങൾ പിന്നീട് സിനിമ വിട്ടാലും, എത്ര വർഷം കഴിഞ്ഞും അവർക്ക് മനസ്സിൽ ഒരു ഇടം ഉണ്ടാകും. അതാണ് ഈ താരത്തിന്റെയും പ്രത്യേകത.

മലയാള സിനിമയെ സംബന്ധിച്ച് കൂടുതലായും യുവതാരങ്ങളാണ് ഇത്തരത്തിൽ ലോകം ചുറ്റിക്കറങ്ങുന്നതിൽ തല്പരർഎന്നാൽ അവർക്ക് മുന്നിലേക്ക് പ്രായത്തോട് പോയി പണിനോക്കാൻ പറ എന്ന മട്ടിൽ, ലുക്കിന്റെ കാര്യത്തിലും തീർത്തും കോംപ്രമൈസ് ചെയ്യാതെ അടിച്ചുപൊളിക്കുകയാണ് ലിസി.സ്ഥലം സ്‌പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയം, ബിൽബാവോ എന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. പ്രധാനമായും ആർട്ട് വർക്കുകൾക്കായി 1997 മുതൽ പ്രവർത്തിക്കുന്ന മ്യൂസിയം ആണിത്. സ്‌പെയിനിലെ ബിൽബാവോ എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.

വിവാഹം കഴിഞ്ഞതില്പിന്നെ ലിസിയെ മലയാള സിനിമയിൽ കണ്ടിരുന്നില്ല
ഇന്നും തന്റെ പഴയകാല കൂട്ടുകാരുമായി അടുപ്പം സൂക്ഷിക്കുന്ന ആളാണ് ലിസി. 80s താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ഇപ്പോഴും വേദിയൊരുക്കുന്നയാളാണ് ലിസി. അവർ മുൻകൈ എടുത്താണ് താരങ്ങളുടെ പുനഃസമാഗമം എല്ലാ വർഷവും മുടങ്ങാതെ നടന്നു പോരുന്നതും. ഇതിലെ താരസാന്നിധ്യം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്നടി സുമലത അംബരീഷിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത ലിസിയുടെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.