മലയാളസിനിമയുടെ യുവനായകൻമാരിൽ ഒരാളാണ് ഇന്ദ്രജിത് സുകുമാരൻ .ഇപ്പോൾ ഇന്ദ്രൻ ജിതിന്റെ പുതിയ ചിത്രം നൈറ്റ് ഡ്രൈവ് ട്രെയിലർ റിലീസ് ചെയ്യുന്നു .ഇന്ദ്രജിത് ,അന്നബെൻ ,റോഷൻമാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ  ആക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് .ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചേക്കുന്ന ഒരു ത്രില്ലെർ ചിത്രം എന്നാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു

കപ്പേളക്ക് ശേഷം അന്ന ബെന്നും ,റോഷനും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ് .നൈറ്റ് ഡ്രൈവിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ് .മമ്മൂട്ടി ചിത്രമായ മധുരരാജഎന്ന സിനിമക്ക് ശേഷം വൈശാഖൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത് .ഈ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ള .ആൻ മെഗാ മീഡിയയുടെ ബാനറിൽ നീതപിന്റോ ,പ്രിയ വേണു എന്നിവരാണ് ഈ സിനിമയുടെ നിർമാതാക്കൾ .ഷാജി കുമാർ ഛായാഗ്രഹണം ,എഡിറ്റിംഗ് സുനിൽ പിള്ളയ് ,കലാസംവിധാനം ഷാജി നടുവിൽ ,സംഗീതം രെഞ്ജിൻ രാജ് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ .