സിനിമാലോകം കാത്തിരിക്കുന്ന വിവാഹം ആയിരുന്നു നയൻസ് , വിക്കി വിവാഹം. ജൂൺ 9 നെ ആയിരുന്നു ഇരുവരുടയും വിവാഹം, ഹിന്ദു ആചാര പ്രകാരം ആയിരുന്നു വിവാഹം, കൂടതെ മെഹന്ദി ആഘോഷങ്ങളും  വളരെ മികവ് പുലർത്തിയിരുന്നു. എന്നാൽ ഈ ചടങ്ങുകളുടെ ചിത്രങ്ങളോ, വീഡിയോകളോ ഇതുവെരയും പുറത്തു വിട്ടട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ളിക്‌സിനായിരുന്നു. ഇപ്പോൾ താരങ്ങൾ ഹണി മൂണിലാണ് എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്.


തായ്ലന്‍ഡ്ആണ് ഇപ്പോൾ ഇരുവരും ഹണി മൂൺ ആഘോഷിക്കാൻ എത്തിയിരിക്കുന്നത്.,ഹണി മൂണിനെ എടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിട്ടിട്ടുണ്ട് ഇരുവരും. ഇപ്പോൾ രസകരമായ ഒരു റീൽ സ് പങ്കു വെച്ചിരിക്കുകയാണ് ഇരുവരും.

ഇരുവരും ഭക്ഷണത്തിനായി വെയിറ്റ് ചെയ്യുകയാണ് എന്നാൽ അങ്ങനെ കാത്തിരിക്കുന്ന നയൻതാരയുടെ ഫോട്ടോ ആണ് വിക്കി  റീൽസിനായി പങ്കു വെച്ചിരിക്കുന്നുത് . ‘ഐ ആം സോ ഹംഗ്രി, ഐ ആം വെരിവെരി ഹംഗ്രി,’ എന്നു തുടങ്ങുന്ന വൈറൽ ടിക്ടോക് ഗാനവും റീലിനു പശ്ചാത്തലമായി കേൾക്കുന്നുണ്ട്.