മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായർ.ഇപ്പോൾ തനിക്കു മലയാള സിനിമയിൽ അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം, താൻ പരമ്പരയിൽ  മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട്, എന്നാൽ അത് തമിഴിൽ ആയിരുന്നു. ‘നിനൈത്താലേ സുഖം താനേടി’ എന്ന സിനിമയിൽ നായിക ആയിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്,എന്നാൽ മലയാള സിനിമയിൽ’ ഹരിഹരൻ പിള്ള ഹാപ്പി ആണ്’ എന്ന ചിത്രത്തിലൂടെ എത്തിയെങ്കിലും അത്ര ശ്രെദ്ധിക്കപെടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല, എന്നാൽ പിന്നീട് രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചെങ്കിലും അതെല്ലാം വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു ഉമാ പറയുന്നു .

ശരിക്കും തമിഴിലാണ് ഞാൻ ആദ്യമായി നായികയായിട്ട് അഭിനയിച്ചത്. ഒറ്റ സിനിമയിലെ എനിക്ക് ചെയ്യാൻ പറ്റിയിട്ടുള്ളു. പിന്നെ എനിക്ക് മലയാളത്തിലേക്ക് വന്നപ്പോൾ, എന്റെ സൗന്ദര്യം മലയാളത്തിന് പോരായിരുന്നു. മലയാളത്തിൽ അതീവ സുന്ദരിമാരായ നടിമാരെ മതി എന്നുള്ളത് കൊണ്ടാകാം, അല്ലെങ്കിൽ അഭിനയ ശേഷി കുറവുള്ളത് കൊണ്ടാകാം,അല്ലെങ്കിൽ എനിക്ക് അഭിനയിക്കാൻ അറിയാത്തതു കൊണ്ടായിരിക്കും. അതല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ മലയാള സിനിമക്ക് എന്റെ സൗന്ദര്യം പോരാത്തതുകൊണ്ടായിരിക്കും ഉമാ നായർ പറയുന്നു.

പക്ഷെ എനിക്ക് അഭിനയം കൊണ്ട് എങ്ങും എത്താൻ  കഴിഞ്ഞില്ല, എനിക്ക് ഒരു മുഴുനീള കഥപാത്രം ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്, എന്നാൽ സീരിയലിൽ അഭിനയിക്കുന്നതുകൊണ്ടു ഞാൻ വളരെ ഹാപ്പി ആണ്. ഇപ്പോൾ ഞാൻ ഞാനായി തുടരുന്നത് സീരിയൽ കാരണം ആണ് ഉമാ നായർ പറയുന്നു.