കഴിഞ്ഞ ദിവസം നടന്ന ഫിഫ ഫുട്‍ബോൾ ലോകകപ്പ് 2022 ൽ ഏത് ഫുട്‍ബോൾ ടീമിന്റെ ഫാൻ ആണെങ്കിലും അർജന്റീനയുടെ വിജയത്തിനായി ആഗ്രഹിച്ചു പോയി. 1986 ജൂൺ 29 നു അർജന്റീനക്ക് വേണ്ടി മറഡോണ  ലോക കപ്പ് നേടിയതിന്  ശേഷം 36 വർഷങ്ങൾക്ക് ശേഷം മെസ്സി ഈ നേട്ടം നേടുന്നതിനായി ഈ ലോകം   മുഴുവൻ ആഗ്രഹിച്ചു

.

അങ്ങനെ ലോകകപ്പ് കാണുന്ന തന്റെ മകളുടേയും ഭർത്താവിന്റേയും വീഡിയോ പങ്കുവെച്ചു ഗായിക സിത്താര കുറിച്ചതും അത്തരത്തിലുള്ള വാക്കുകൾ ആയിരുന്നു.”അർജന്റിനാ ഫാൻസ്‌ ആയ അച്ഛനും മോളും… ബ്രസീൽ ഫാനായ എന്നെ മുന്നിലിരുത്തി ആഘോഷിക്കുന്നു!!! ഇന്റെ നെയ്മർന്റെ കരച്ചിൽ മനസ്സിന്ന് പോണില്യെങ്കിലും, മുത്ത് മോൻ മെസ്സി കപ്പിൽ മുത്തമിടുന്നത് കാണാൻ ഞമ്മളും കാത്തിരിക്കുന്നു!!”സിത്താരക്ക് പുറമേ മമ്മൂക്ക മോഹൻലാൽ രജിഷ വിജയൻ കീർത്തി സുരേഷ് ലാൽജോസ് തുടങ്ങിയവരും അവരുടേതായ സന്തോഷം ഫേസ്ബുക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും പങ്കുവെച്ചിട്ടുണ്ട്.

2022 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനാ ജേതാക്കളായതിന് പിന്നാലെ തന്റെ വിരമിക്കലിനെ കുറിച്ചുകൂടി  വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകജേതാക്കളായ ജേഴ്‌സിയില്‍ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും മെസ്സി.ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടിയതും ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.