2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി, ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്,ഫാഷന് ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു.
നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്,വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. കാവ്യാ മാധവൻ സിനിമയിൽ നിന്നും മാറിനിന്ന സമയത്താണ് അനുസിത്താര സിനിമയിലേക്ക് കടന്നു വരുന്നത്, കാവ്യയുടെ പിന്തുടർച്ചക്കാരി ആരാണെന്ന ചോദ്യത്തിനും അനു എന്നാണ് എല്ലാവരും മറുപടി പറയുന്നത്.എന്നാൽ അനുസിത്തര സിനിമയിലേക്ക് എത്തിച്ചേരുന്നത് ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അഭിനയിച്ച് കൊണ്ടാണ്,
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കു വഹിക്കുന്ന ഒരു ചിത്രം തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ ആരാധകർക്ക് ഈദ് ആശംസയുമായി എത്തിയതായിരുന്നു അനൂ. തലയിൽ തട്ടമിട്ട മൊഞ്ചത്തി കുട്ടിയായിരുന്നു താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.എന്നാൽ ഈ ചിത്രത്തിനു താഴെയായി എത്തിയ ഒരു കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ഒപ്പം തന്നെ അനുസിത്താര നൽകിയ മറുപടിയും. പരിവർത്തനം എങ്ങോട്ട് എന്നായിരുന്നു ചോദ്യം. കമന്റ് അനുസിത്താര നൽകിയ മറുപടി മനുഷ്യനിലേക്ക് എന്നായിരുന്നു. ഈയൊരു മറുപടി തന്നെ ധാരാളമാണ്. മികച്ച പിന്തുണയാണ് താരത്തിന്റെ ഈ മറുപടിക്കും ആറ്റിട്യൂഡിനും സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്