ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ താരമാണ് സ്വാസിക വിജയ്.സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ തിളങ്ങുന്നുണ്ട്.എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക എന്ന താരം വാർത്തകളിൽ ഇടം പിടിക്കുവാൻ തുടങ്ങിയത്.ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർ ഏറെയും സ്വാസികയെ തിരിച്ചറിഞ്ഞതും സീത എന്ന പേരിലാണ്. അഭിനയത്രി എന്നതിന് ഉപരി നല്ലൊരു നർത്തകിയും അവതാരികയും കൂടിയാണ് താരം.ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാന്തല്ലൂരിലെ സ്ട്രോബറി ഫാമിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരപതി പേര് താരത്തിന്റെ ചിത്രത്തിന് കമ്മന്റുകൾ ആയിട്ട് എത്തിയിട്ടുണ്ട്.