ദുൽകർ സൽമാനെ വെച്ച് താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് നടൻ സൗബിൻ ഷാഹിർ പറയുന്നു. മുൻപ് സൗബിൻ പറഞ്ഞിരുന്നു താൻ ഒരു സിനിമ ഉടൻ സംവിധാനം ചെയ്യുമെന്നും അതിൽ ഇതുവരെയും നടന്മാരെ തീരുമാനിച്ചിട്ടില്ല എന്നും, എന്നാൽ ദുൽഖറിനെ വെച്ച് ‘ഓതിരം കടകം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട് എന്നും ,എന്നാൽ അതിനു മുൻപ് വീണ്ടും ദുൽഖറിനെ വെച്ച് സിനിമ ചെയ്യുമെന്നും സൗബിൻ പറയുന്നു.
തന്റെ പുതിയ ചിത്രമായ വെള്ളരിപ്പട്ടണത്തിന്റെ പ്രസ് മീറ്റിങ്ങിൽ ആണ് സൗബിൻ ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ ദുൽഖറിനെ വെച്ച് ചെയ്യാൻ പോകുന്ന സിനിമ ഓതിരം കടകം എന്ന ചിത്രം തത്കാലം മാറ്റിവെച്ചിരിക്കുകയാണ്, എന്നാൽ ദുൽഖറിനെ വെച്ച് മറ്റൊരു പുതിയ ചിത്രം ചെയ്യണം സൗബിൻ പറയുന്നു.
ചിത്രത്തെ കുറിച്ചുള്ള മറ്റു കാര്യങ്ങൾ പിന്നാലെ അറിയിക്കാ൦ എന്ന് സൗബിൻ പറയുന്നു, സൗബിൻ ആദ്യം സംവിധാനം ചെയ്യ്ത പറവ എന്ന ചിത്രത്തിലും ദുൽകർ ഒരു വേഷം ചെയ്യ്തിരുന്നു, എന്നാൽ വീണ്ടും ഓതിരം കടകം എന്ന ചിത്രവും ചെയ്യുന്നു എന്നാൽ അത് കുറച്ചു നാളത്തേക്ക് മാറ്റിവെച്ചു, ഈവർഷം തന്നെ അടുത്ത ചിത്രം ദുൽഖറുമായി ഉണ്ടാകുമെന്ന് സൗബിൻ പറയുന്നു.