കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്ത ‘ ഒരു പക്കാ നാടൻ പ്രേമം’ , എന്നാൽ ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിനു സഹകരിച്ചില്ല എന്ന് സിനിമയുടെ സംവിധയകാൻ വിനോദ് നെട്ടത്താന്നി രംഗത്തുവന്നിരുന്നു. ഈ ആരോപണത്തിനു മറുപടി പറയുകയായിരുന്നു വിനു. ചിത്രം റിലീസ് ചെയ്യ്തതുപോലും അറിയിക്കാതെ എങ്ങനെ സഹകരിക്കാൻ കഴിയും എന്ന് പ്രതികരിച്ചു കൊണ്ട് വിനു മോഹൻ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ആയിരുന്ന വിൻസെന്റ് മുഖേന ആണ് ചിത്രത്തിന്റെ സംവിധയകനെ പരിചയപെടുന്നത് വിനു പറയുന്നു.
നിർമാതാവിന്റെ ഭാഗത്തുനിന്നുള്ള ഒരാളെന്ന നിലയിലാണ്. പിന്നീടാണ് അദ്ദേഹമാണ് സംവിധായകൻ എന്ന് ഞാൻ അറിയുന്നത്, കോവിഡിന് മുൻപ് ഷൂട്ട് ചെയ്ത് ചിത്രമാണ് ഇത്. ഇതിൽ വെറും നാല് ദിവസം ആണ് ഞാൻ വർക്ക് ചെയ്യ്തത്. ഈ ചിത്രത്തെ സംബന്ധിച്ച് നായകനും നായികയും വില്ലനും ഒക്കെ പുതുമുഖങ്ങളാണ്.ആ നരേഷൻ പറയുന്നൊരു രംഗത്തിനു വേണ്ടിയാണ് ഞാനും വിദ്യയും അഭിനയിച്ചത്.
ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ എനിക്ക് വളരെ ഇഷ്ട്ടം തോന്നിയിരുന്നു. ആറുമാസം മുൻപാണ് അദേഹം എന്നെ പ്രൊമോഷന് വേണ്ടി ക്ഷണിച്ചത്. അന്ന് ഞാൻ അദ്ദേഹത്തോട് കുറച്ചു സജ്ജെഷൻ വെച്ചിരുന്നു. ഷൂട്ട് അല്ലാത്ത സമയത്താണെങ്കിൽ പ്രമോഷനുവേണ്ട എല്ലാ സഹായവും ചെയ്യാം എന്ന് .സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓൺലൈൻ വാർത്തകൾ അയക്കാറുണ്ടായിരുന്നു. അതല്ലാതെ എനിക്കു ഒന്നും മറുപടിയും കിട്ടിയിരുന്നില്ല.പടം ഇറങ്ങിയത് ഔദ്യോഗികമായി എന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. പടം റിലീസ് ചെയ്തതുപോലും ഞാൻ അറിഞ്ഞിട്ടില്ല വിനു മോഹൻ പ്രതികരിച്ചു.