സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് മീരജാസ്മിൻ. ഇപ്പോൾ  ഒരുപാടു നാളത്തെ ഇടവേളക്ക് ശേഷം ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ തന്റെ മോശ സ്വഭാവങ്ങളെ കുറിച്ച് മീരജാസ്മിൻ തുറന്നു പറയുകയാണ്. എന്നോട് ആരെങ്കിലും സംസാരിക്കുക ആണെകിൽ ഞാൻ അയാളുടെ സംസാരം കേൾക്കാതെ അതിനിടയിൽ മറുപടി കൊടുക്കാൻ നോക്കും,

എന്നാൽ അതിന്റെ ദോഷത്തെ കുറിച്ച് എനിക്ക് മനസിലായി, ക്ഷമ എന്റെ  ജീവിതത്തിൽ പറഞ്ഞിട്ടില്ല അതുകൊണ്ടാണ് എനിക്ക് അയാൾ  എന്നോട് സംസാരിച്ചു നിർത്തുന്നതിനുമുന്പ് ഇടയ്ക്കു സംസാരിക്കുന്നത് . ക്ഷമ ഇല്ലായ്മാ ആണ് എന്റെ ഏറ്റവും വലിയ മോശ സ്വഭവം. അതുപോലെ എന്തെങ്കിലും വാക്കുകൾ കേട്ടകഴിഞ്ഞാൽ ഉടൻ ഞാൻ ഇമോഷണലായി സംസാരിക്കും. അതെനിക്കു വളരെയധികം ദോഷം ചെയ്യ്തു, ഇപ്പോൾ ഞാൻ അത് കൺട്രോൾ ചെയ്യ്തു വരുന്നുണ്ട് മീര പറയുന്നു.

ഒരു പക്ഷെ ഇങ്ങനെയൊക്ക ചെയ്യ്തു കൂട്ടിയത് എന്റെ പ്രായത്തിന്റെ ആയിരിക്കും. അന്ന് ഞാൻ ചിന്തിച്ചത് ഇന്ന് ചിന്തിക്കുന്നതുപോലെയല്ലായിരുന്നു, അന്ന് ഒരുപാടു എടുത്തുചാട്ടങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ മുൻപ് നടന്നതുപോലെ ചെയ്യ്തതിൽ  എനിക്ക് ഒരു കുറ്റബോധവും തോന്നിയില്ല മീര പറയുന്നു. മീര മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലിയും താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ പാഠം  ഒന്ന് ഒരു വിലാപം എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.