മലയാളം ,തെലുങ്ക് സിനിമകളിൽ ഗാനങ്ങൾ ആലപിക്കുന്ന ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി .ഒരു ഗായിക എന്ന നിലയിൽ മലയാളികൾക് ഏറെ പ്രിങ്കരിയാണ് അഭയ .സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗെദറിലാണ് ഇപ്പോൾ ഗായിക .ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു .അഖിൽ അക്കിനേനയും ,പൂജ ഹെഗെടെയും അഭിനയിച്ച മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയിൽ ഒന്നിച്ചെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രെധ പിടിച്ചു പറ്റി

 

 

ഗോപിസുന്ദറും അഭയ ക്കും ഒപ്പമുള്ള ചിത്രം പങ്കു വെച്ച് ഇതാണെന്റെ പവർ ബാങ്ക് എന്നാണ് കുറിച്ചത് .ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ് .അതിന് പിന്നാലെ തന്നെ അഭയുടെ ഫോട്ടോസിന് നേരെ സദാചാരവാദികളുടെ സൈബർ ആക്രമണവും ഉണ്ടായിരുന്നു .അവർക്കുള്ള മറുപടിആയി കൂടുതൽ ചിത്രങ്ങൾ അഭയ ഹിരൺ മയി പങ്കു വെച്ചിരുന്നു .ഇപ്പോൾ അഭയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രെധ പിടിച്ചു പറ്റുന്നത് .ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിതിൻ ജോർജ് ആണ് .

അഭയ തിരുവനന്ദ പുരത്താണ് ജനിച്ചത് .സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് അമ്മ ലതികയിൽനിന്നുമാണ് കൂടാതെ നെയ്യാറ്റിൻ കര എം കെ മോഹന ചന്ദ്രൻ ആയിരുന്നു ഗുരു .ദൂര ദർശനിൽ ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു അച്ഛൻ ജി മോഹനൻ .

തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

 

 

.