ശർമിള, തമിഴ്‌നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവർ.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ പേരായിരുന്നു ശര്‍മിളയുടേത്. 24കാരിയായ ഇവരുടെ ബസില്‍ ഡിഎംകെ എംപി കനിമൊഴി യാത്ര ചെയ്തതിനെ വിവാദമാവുകയും തുടര്‍ന്ന് ജോലി നഷ്ടമാവുകയും ചെയ്തു. കോയമ്പത്തൂരിലെ മലയാളി കുടുംബാംഗമാണ് ശര്‍മിള. പിതാവിന്റെ വഴിയേ ശര്‍മിളയും ഡ്രൈവിങ് ലൈസന്‍സ് എടുത്ത് ബസ് ഓടിക്കുകയായിരുന്നു. ശര്‍മിള ബസ് ഓടിക്കുന്നത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ശര്‍മിളയെ കാണണം എന്ന് കനിമൊഴി എംപി താല്‍പ്പര്യം പ്രകടിപ്പിച്ചു. ഫോണില്‍ ബന്ധപ്പെടുകയും കോയമ്പത്തൂരില്‍ വരുമ്പോള്‍ വിളിക്കാമെന്ന് പറയുകയും ചെയ്തു.കഴിഞ്ഞാഴ്ച കനിമൊഴി എംപി കോയമ്പത്തൂരിലെത്തിയ വേളയില്‍ ശര്‍മിളയെ നേരില്‍ കണ്ടു. ഗാന്ധിനഗര്‍-പീലമേട് റൂട്ടിലോടുന്ന ശര്‍മിളയുടെ ബസില്‍ യാത്ര ചെയ്തു. ഇതിനിടെയാണ് വിവാദത്തിന് ഇടയാക്കിയ സംഭവം.

ശര്‍മിളയുടെ ബസിലെ കണ്ടക്ടര്‍ പുതിയ വനിതാ ജീവനക്കാരിയായിരുന്നു. ഇവര്‍ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ചു. ഇക്കാര്യത്തില്‍ പരാതിയുമായി ശര്‍മിള പിന്നീട് ബസ് മുതലാളിയെ കണ്ടു. അദ്ദേഹം കണ്ടക്ടറുടെ ഭാഗം ന്യായീകരിച്ചു. മാത്രമല്ല, പ്രമുഖര്‍ വരുന്ന കാര്യം തന്നെ അറിയിച്ചില്ല എന്ന കുറ്റപ്പെടുത്തലും മുതലാളിയുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് ശര്‍മിള പറയുന്നു. തുടര്‍ന്ന് ശര്‍മിളയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.


ഇപ്പോൾ ശര്‍മിളയ്ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍.പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ രംഗത്ത് സജീവമായ കമല്‍ഹാസന് തമിഴകത്ത് വേണ്ടത്ര തിളങ്ങാനായിട്ടില്ല. അടുത്തിടെ അദ്ദേഹം വേറിട്ട സഖ്യനീക്കം നടത്തുകയാണ്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം സജീവമാക്കാന്‍ കമല്‍ഹാസന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ശര്‍മിളയുടെ വിവാദമുണ്ടായത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കനിമൊഴി പറഞ്ഞിരുന്നു.

അതിനിടെയാണ് കമല്‍ഹാസന്റെ മാസ് എന്‍ട്രി. അദ്ദേഹം ശര്‍മിളയെയും കുടുംബത്തെയും ചെന്നൈയിലേക്ക് വിളിച്ച് വരുത്തി കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കമല്‍ ഹാസന്‍ കൈമാറി.വിളിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കമല്‍ കള്‍ച്ചറല്‍ സെന്ററിന്റെ പേരിലാണ് സമ്മാനിച്ചത്. ഡ്രൈവര്‍ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷര്‍മിളമാരെ വാര്‍ത്തെടുക്കാന്‍ കഴിയണം’ എന്ന ആശംസയോടെയാണ് ഉലകനായകന്‍ കാര്‍ സമ്മാനിച്ചത്.


മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് തമിഴ് രാഷ്ട്രീയ രംഗത്ത് സജീവമാണ് കമല്‍ഹാസന്‍. തിരഞ്ഞെടുപ്പ് കളരിയില്‍ പക്ഷേ, കമല്‍ഹാസന്‍ പരാജയപ്പെട്ടു. അടുത്ത കാലത്തായി അദ്ദേഹം കോണ്‍ഗ്രസിനോടും ഡിഎംകെയോടും ചേര്‍ന്ന് മുന്നോട്ട് പോകുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ ഡിഎംകെ പിന്തുണയില്‍ കമല്‍ഹാസന്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.