ബോളിവുഡ് നടി യാമി ഗൗ തം, സംവിധായകൻ ആദിത്യ ധാർ വിവാഹിതരായി . വിവാഹച്ചടങ്ങിൽ നിന്ന് ഒരു ഫോട്ടോ പങ്കിട്ടാണ് ദമ്പതികൾ വാർത്തകൽ പുറത്തു വിട്ടത്. വിവാഹത്തിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ലളിതമായ ചടങ്ങായിരുന്നു വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ചുവന്ന സാരി ധരിച്ചാണ് യാമി ഗൗതം വിവാഹചടങ്ങിലെത്തിയത്. ആദിത്യ ഈ ഐവറി നിറത്തിലുള്ള ഷർവാണിയാണ് ധരിച്ചത്. ഇരുവരും പ്രൈവസി ഇഷ്ട്ടപെടുന്നവരാണെന്നുo അതുകൊണ്ടുതന്നെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തി വിവാഹം എന്നും തരാം കുറിച്ച്. ബോളിവുഡ് താരങ്ങളിൽ നിന്ന്നും സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും ഒരുപോലെ അഭിനന്ദന സന്ദേശങ്ങൾ നൽകി നടിക്കു ലഭിക്കുന്നത്.
“നിങ്ങളുടെ വെളിച്ചത്താൽ, ഞാൻ സ്നേഹിക്കാൻ പഠിക്കുന്നു- റൂമി. ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹത്താൽ, ഇന്ന് ഒരു ചെറിയ വിവാഹച്ചടങ്ങിൽ ഞങ്ങൾ ഒരുമിച്ചു. വളരെ അടുപ്പമുള്ള വ്യക്തികളോടൊത്ത് ഞങ്ങൾ ഈ സന്തോഷകരമായ സന്ദർഭം ആഘോഷിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമായ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. സ്നേഹം, യാമി, ആദിത്യ,” ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.