പഴങ്ങൾ,പച്ചക്കറികൾ,പഴചാറുകൾ എന്നിവ ഉള്‍പ്പെടുന്ന ഡയറ്റാണ് ഡിറ്റോക്സ്.ഇതുകൊണ്ട് കൂടുതലായി ഉദ്ദേശിക്കുന്നത് എന്തെന്നാൽ വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുക എന്നതാണ്.അതെ പോലെ തന്നെ ഡയറ്റിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. അത് കൊണ്ട് തന്നെ ഇതിലുള്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ധാരാളം ധാതുലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ കാരണം കൊണ്ട് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നല്ലൊരളവില്‍ വര്‍ദ്ധിക്കും. ക്ഷീണം മാറി ശരീരത്തിന് വലിയ ഉന്മേഷം ലഭിക്കും.
പക്ഷെ എന്നാല്‍ ചില ദോഷവശങ്ങളും ഇതിലുണ്ട്. ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം വളരെ കൃത്യമായി ലഭിക്കുന്നില്ലയെന്നതാണ് ഏറ്റവും സുപ്രധാന പോരാഴ്മ. ഇതിനാല്‍ തുടര്‍ച്ചയായി ഈ ഡയറ്റ് പിന്തുടരാനും കഴിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയര്‍ത്താനും താഴ്ത്താനും സാധ്യതയുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ഡിറ്റോക്സ് ഡയറ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. അലര്‍ജിയുള്ളവര്‍ക്ക് ഡിറ്റോക്സ് ഡയറ്റ് ഉചിതമല്ല. പനി, ജലദോഷം എന്നിവയുള്ളപ്പോള് ഡിറ്റോക്സ് ഡയറ്റ് ഒഴിവാക്കുക.