ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും” എന്നിങ്ങനെയാണ് വിനായകന്‍ പങ്കുവച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നടന്‍ വിനായന്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സിനിമാ മേഖലയിൽ ഉൾപ്പെടയുള്ളവർ വിനായകനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറും വിനായകനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.എന്നാൽ ഇപ്പോൾ കെ ബി ഗണേഷ് കുമാറിന് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് നടൻ വിനായകന്‍. ഇതിന് പിന്നാലെയാണ് വിനോദ് അഴിക്കേരി എന്നയാളുടെ പോസ്റ്റ് പങ്കു വച്ച്‌ കൊണ്ട് വിനായകന്‍ പ്രതികരിച്ചത്.വിനായകന്‍ അന്തസില്ലാത്ത പ്രവൃത്തിയാണ് ചെയ്തത്, സ്വന്തം അച്ഛന്‍ ചത്തു എന്നു പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസിലാക്കണം എന്നായിരുന്നു കെ ബി ഗണേഷ് കുമാർ എം എൽ എ പ്രതികരിച്ചത്. എന്നാല്‍ ‘അച്ഛന്‍ കള്ളന്‍ ആണെന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന്‍ ചത്തു എന്നു പറയുന്നതില്‍’ എന്നൊരു പോസ്റ്റ് ആണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് ഈ സംഭവത്തിൽ നടപടിയും സ്വീകരിച്ചു. വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതേ സമയം പെട്ടെന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകന്‍ പോലീസിനോട് പറഞ്ഞു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.

“അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല.”അധികം സംസ്‌കാരം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച്‌ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും” എന്നിങ്ങനെയാണ് വിനായകന്‍ പങ്കുവച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍. അതേസമയം, ഫെയ്‌സ്ബുക്ക് ലൈവിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.