നടൻ വിജയ്ബാബു വീണ്ടും സിനിമയിലേക്ക്.തനിക്കു നേരെ ഉണ്ടായ പരാതികളെ എല്ലാം തന്നെ തരണം ചെയിതു തന്റെ പുതിയ ചിത്രത്തിനായുള്ള തിരക്കിലാണ് നടൻ വിജയ്ബാബു. നടന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സംവിധാനം ചെയുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.

ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിൽ വിജയ് ബാബു അറിയപ്പെടുന്നു.എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആദിത്യൻ കരിക്ക് എന്ന യൂട്യൂബ് ചാനലിലൂടെ വളരെ ശ്രദ്ധ നേടിയത്. വെബ് സീരിയസിനു പുറമെ ആദിത്യൻ ഹൃദയം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയിട്ടു അവതരിപ്പിക്കുന്നത് സൈജു കുറുപ്പ്, രാജേഷ് ശർമ്മ , നിരഞ്ജന അനൂപ് എന്നിവർ ആണ്. എന്നാൽ മറ്റൊരും പ്രത്യേകത കൂടെ ഈ ചിത്രത്തിൽ ഉണ്ട്. നടൻ സൂരജ് വെഞ്ഞാറമൂട് , ബേസിൽ ജോസഫും ചിത്രത്തിൽ കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട് .തൻവി റാം ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഛായാഗ്രഹണത്തിനായി ജിതിൻ സ്റ്റാൻസിലാസിനെ തിരഞ്ഞെടുത്തു. മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്.