സൗബിൻ ഷാഹിറും, മഞ്ജുവാര്യരും പ്രധാന കഥപാത്രങ്ങളായി  എത്തുന്ന പുതിയ ചിത്രം ‘വെള്ളരിപ്പട്ടണ’ത്തിന്റെ ട്രെയിലർ പുറത്തു വിട്ടു. ശരിക്കും ചിത്രം ഒരു കുടുംബ പസ്ചതലത്തിന്റെ നർമ്മങ്ങൾ തന്നെയാണ് ട്രയിലർ സൂചിപ്പിക്കുന്നത്, ഫുൾ ഓൺ സ്റ്റുഡിയോ ബാനറിൽ മഹേഷ് വെട്ടിയാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രം ഈ മാസം 24  നെ തീയറ്ററുകളിൽ  എത്തുകയാണ്. ചിത്രത്തിൽ സുനന്ദ ആയി മഞ്ജു വാര്യരും, സുരേഷ് ആയി സൗബിനും ആണ് അഭിനയിക്കുന്നത്.ചക്കരക്കുടത്തെ  വിശേഷങ്ങളുമായി ആണ് ഇരുവരും ട്രെയിലറിൽ എത്തുന്നത്.

ചിത്രം മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും,സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, അഭിരാമി ഭാർഗ്ഗവൻ, വീണ നായർ, മാല പാർവതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, എക്സ് ക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ മണി,കലാസംവിധായകൻ ജ്യോതിഷ് ശങ്കർ, പ്രോജക്‌ട് ഡിസൈനർ ബെന്നി കട്ടപ്പന, വൈശാഖ്  ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവർ ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്. നല്ലൊരു ഫാമിലി കോമഡി ചിത്രം തന്നെയാണ് വെള്ളരിപ്പട്ടണം.