സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാണുന്നത് . കാരണം മോഹലാനിനു ഒരു മടങ്ങി വരവ് പ്രതീക്ഷിക്കുന്ന സിനിമയാണിത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ എഡിറ്റിങ്ങ് ജോലികള്‍ പുരോഗമിക്കുകയാണ് മലൈകൂട്ടായ്‌ വാലിബന്റെ . ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ വാലിബനേക്കുറിച്ച് സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ വാക്കുകള്‍ വൈറലായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇന്‍ട്രോ സീനില്‍ തീയറ്റര്‍ കുലുങ്ങുമെന്നാണ് ടിനു പാപ്പച്ചൻ പറഞ്ഞത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തനിക്ക് അനുവാദമില്ല. ഈ ചിത്രം ആദ്യദിനം തീയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. മല്യ കോട്ടായി വാലിബന്റെ ചീഫ് അസോഷിയേറ്റ് ഡയറക്ടർ ആണ് ടിനു പാപ്പച്ചൻ.

മോഹന്‍ ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന്‍ ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മലൈകോട്ട വാലിബന്‍. 130 ദിവസത്തോളം സിനിമയുടെ ചിത്രീകകരണം നീണ്ടുനിന്നിരുന്നു. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാളിലെ കൂട്ടായി വാലിബന്റെ പാക്കപ്പ് വേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയും മൊവ്വാഹൻലാലും പറഞ്ഞ വാക്കുകൾ ആരാധകരുടെ പ്രതീക്ഷ വാനോളം കൊണ്ടെത്തിക്കുന്നതായിരുന്ന. ഇരുവരും പരസ്പരം പ്രശംസിച്ചുകൊണ്ടാണ് സംസാരിച്ചിരുന്നത്. ലിജോ എന്താണെന്ന് നമ്മൾ പഠിച്ചോണ്ടിരിക്കുന്നേയുള്ളൂ എന്നും ,. ഇന്ത്യൻ സ്ക്രീൻ ഇതുവരെ കാണാത്ത ഒന്നാണ് നാം ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നുമാണ് പാക്കപ്പ് വേളയിൽ മോഹൻ ലാൽ പറഞ്ഞത്.

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ടിനു പാപ്പച്ചൻ വെളിപ്പെടുത്തിയത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.