ഹോളി വുണ്ട്  എന്ന  മലയാള ചലച്ചിത്രം   ആർ നാഥ് , പോൾ വിക്ലിഫ് എന്നിവർ രചിച്ചു അശോക് സംവിധാനം ചെയുന്ന ചിത്രമാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു ജാനകി സുധീർ, സാബു പ്രദീൻ, അമൃത വിനോദ്. ചിത്രം നിർമിച്ചിരിക്കുന്നത് സന്ദീപ്. സഹസ്രം സിനിമാസ് ബാനറിൽ ആർ മരക്കാർ ഫെയി൦ റോണി റാഫേൽ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സ്ത്രീ സ്വവർഗ്ഗ രതിയും, ലിസ്ബിയനിസവുമായി എല്ലാം ബന്ധപെട്ടു മലയാള സിനിമയുടെ മാനദണ്ഡവുമായി  നല്ലവണ്ണം താരതമ്യ൦ ചെയ്യുമ്പോൾ ഈ ചിത്രം ഒരു ബോൾഡായിട്ടുള്ള പര്യവേഷണം ആണ് കാണിക്കുന്നത്.

2022  ഓഗസ്റ്റ് 12 നെ ഓ ടി ടി റിലീസായി എത്തുന്നു. ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ ഇറങ്ങുമ്പോളും ധാരളം വിമർശനങ്ങൾ പ്രേഷകരുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. ചിലർ ഈ ചിത്രത്തിന്റെ ട്രയിലറിലേയും, ടീസറിലെയും ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്ന്നുള്ള ട്രോളുകൾ പങ്കു വെച്ചിരുന്നു. സത്യം പറഞ്ഞാൽ ഇത് ലൈംഗീക  ദാരിദ്ര്യം തന്നെയാണ്. മലയാള ചിലചിത്രത്തിലെ ആദ്യ ലെസ്ബിയൻ ചിത്രമായ ഇതിന്റെ പ്രത്യേകത തന്നെ വളരെ വത്യസ്തമാണ്.

ചിത്രത്തിന്റെ പ്രത്യേകത എന്ന് പറയുന്നതു  സാധാരണ ചിത്രത്തിന്റെ ശൈലികൾ എല്ലാം തന്നെ മാറ്റിക്കൊണ്ട്ആണ്  ചിത്രം നിർമിച്ചിരിക്കുന്നത്. സാധാരണ മലയാളി പ്രേക്ഷകർ  കണ്ടു വന്നിട്ടുള്ളത് കിടപ്പറ രംഗങ്ങൾ കാണുമ്പോൾ ലൈറ്റ് ഓഫ് ചെയ്യ്തു അടുത്ത രംഗം കാണിക്കുക യെന്നതാണ്  പ്രേക്ഷകർ കണ്ടു വന്നത് എന്നാൽ ഈ ചിത്രത്തിലെ  പരിമിതികൾ ഇല്ലാതെ തന്നെ ലൈംഗിക രംഗങ്ങൾ  തുറന്നു കാട്ടുകയാണ്. ഈ ചിത്രം മലയാള ചിത്രത്തിന്റെ സദചാര ബോധത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.