മലയാള സിനിമയിലെ നിരവധി വില്ലൻ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് സുധീർ സുകുമാരൻ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കുറച്ചു ദിവസങ്ങൾക്കു മുൻപ് സുധീർ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരുന്നു, തന്റെ ക്യാൻസർ രോഗത്തെക്കുറിച്ചും, കുട്ടികൾ ഉണ്ടാവാൻ ആകാത്ത ദമ്പതികൾക്ക് തന്റെ ഭാര്യയുടെ അണ്ഡം നൽകിയതും സുധീർ പറഞ്ഞിരുന്നു. ഇപ്പോൾ ആ ദമ്പതികൾ തങ്ങളെ ചതിച്ചു എന്നുള്ള വാർത്തയുമായി എത്തുകയാണ് സുധീറും, ഭാര്യയും.

തങ്ങളുടെ ഒരു അകന്ന ബന്ധുവായിരുന്നു ആ ദമ്പതികൾ, ചികത്സയുടെ ഭാഗവുമായി ഞങ്ങളുടെ എറണാക്കുളത്തുള്ള വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു. അവർ ഐ വി എഫ് ട്രീറ്റ്‌മെന്റിനെ ആയിരുന്നു അവർ വന്നത് , അവരുടെ ഭാര്യക്ക് ആയിരുന്നു കുഴപ്പം. ആരെങ്കിലു൦ അവർക്കു ഡോണറ്റ് ചെയ്യുമെങ്കിൽ ഒരു കുട്ടിയെ അവർക്കു ലഭിക്കുമെന്നു പറഞ്ഞു, ഞാൻ ആ സമയം  എന്റെ ഭാര്യയോട് പറഞ്ഞു നീ ഒന്ന് സഹായിക്കു, നിനക്ക് ഒരു കുഴപ്പവും പറ്റില്ല സുധീർ പറഞ്ഞു. അങ്ങനെ  ഞങ്ങൾ ഹോസ്പിറ്റലിൽ പോയി കുറെ ഇൻജക്ഷന് ഒക്കെ എടുക്കുകയും ചെയ്യ്തിരുന്നു, അത് ഹോർമോണിന്റെ വളർച്ചക്ക് വേണ്ടി ആയിരുന്നു.

ഞങ്ങൾ അങ്ങനെ ഒരു ത്യാഗം അനുഭവിച്ചു അവർക്കു ഒരു കുട്ടിയെ നൽകിയിരുന്നു. അന്ന് അവർ ഞങ്ങളോട് പറഞ്ഞു നിങ്ങൾക് ആ കുട്ടിയെ എപ്പോൾ വേണമെങ്കിലും കാണാം എന്നായിരുന്നു അതിനു ഞങ്ങൾക്കും സമ്മതം. എന്നാൽ ഒരു മൂന്ന് മാസം കഴിഞ്ഞതോട് അവരുടെ ഭാവം മാറി ഞങ്ങളെ കുട്ടിയെ കാണിക്കതെയായി, അങ്ങനെ അവർ എല്ലാം ബന്ധവും ഉപേക്ഷിച്ചു പോയി. ആ ഇൻജക്ഷന്റെ റിയാക്ഷൻ കാരണം എനിക്ക് ഉറക്കമില്ലായിമ നഷ്ട്ടപെട്ടു അങ്ങനെ രോഗങ്ങളും ഉണ്ടാവാൻ കാരണവുമായി.കുട്ടിക്ക് ഇപ്പോൾ 12  വയസ്സായി, കുട്ടി തന്റെ ഫോട്ടോ മൊബൈൽ വഴി ആയിക്കാറുണ്ട്. സുധീറിന്റെ ഈ വാക്കുകൾ കേട്ട് ആരാധകർ പോലും നടനോട് സഹതാപം ഉണ്ടായി.