അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പ്രിത്വിരാജ് ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ റിലീസിനു ഒരുങ്ങുന്നു.തിയേറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് സൂചന.

പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന
സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ് സോമശേഖരനാണ്.ഷീ ടാക്സി,പുതിയ നിയമം,സോളോ,കനൽ, പുത്തൻ പണം,ശുഭരാത്രി, പട്ടാഭിരാമൻ,മരട് 357 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ജാഫർ ഇടുക്കി തുടങ്ങിയ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസ് ആണ്. തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ.എസ് അച്യുതം എഡിറ്റിംഗിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വാർത്താ പ്രചരണം അരുൺ പൂക്കാടൻ

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി സെൻസറിങ് കഴിഞ്ഞ സ്റ്റാർ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്റർ തുറന്നാൽ ഉടൻ റിലീസ് ചെയ്യുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

facebook follower kaufen