ഇപ്പോൾ മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന രണ്ടു നടൻമാർ ആണ് ശ്രീനാഥ് ഭാസിയും, ഷെയിൻ നിഗവും, കഴിഞ്ഞ ദിവസം താര സംഘടന ആയ അമ്മ ഉൾപടെ ആണ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. അതിൽ എടുത്തു പറയുന്ന താരമാണ് ശ്രീനാഥ് ഭാസി. താരം കറക്ട് സമയത്തു ലൊക്കേഷനുകളിൽ എത്തി ചേരുന്നില്ല അതുപോലെ എത്ര സിനിമകൾ ചെയ്യുന്നു എന്ന് പോലും ധാരണ ഇല്ല , ശ്രീനാഥ്ഭാസിയുടെ പേരിൽ ലഭിക്കുന്ന നിരവധി പരാതികളെ തുടർന്നാണ് സംഘടന ഇങ്ങനൊരു തീരുമാനം എടുത്തത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരം എത്തിയിരിക്കുകയാണ്.
തനിക്കെതിരെ ഇപ്പോൾ ഭീഷണിയാണ്, സിനിമ ഇല്ലെങ്കിൽ താൻ വാർക്കപണിക്ക് പോകും എന്നാണ് നടൻ പറയുന്നത്, തനിക്കു ഇപ്പോൾ അഭിമുഖം തന്നെ കൊടുക്കാൻ പേടിയാണ്. എന്റെ അപ്പുറത്തുള്ള ഒരാൾ എന്തെങ്കിലും പറയുമെങ്കിലും ഞാനും അതിന്റെ തുടർച്ചയായി പറഞ്ഞുപോകും. അത് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ആളുകൾക്ക് ഇരുന്നു കമെന്റ് ചെയ്യ്താൽ മതിയല്ലോ, എന്നാൽ ആ ആൾ ഏതാവസ്ഥയിലാണ് എന്നുള്ള കാര്യമൊന്നും അറിയേണ്ടല്ലോ ശ്രീനാഥ് പറയുന്നു.
എന്നെ പരിപാടിക്ക് ഒരാൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു സുഖമില്ല, എനിക്ക് അസൗകര്യമാണെന്നു പറഞ്ഞപ്പോൾ അയാൾ പറഞ്ഞു നിനക്ക് ശരിക്കും അവിടെ നിന്നും പണികിട്ടുമെന്നു. ഞാൻ പറഞ്ഞു നടക്കില്ല ഞാൻ മറ്റു പണിക്കു പോകുമെന്ന്, സിനിമ ഉണ്ടെങ്കിൽ സിനിമ ചെയ്‌യും ഇല്ലെങ്കിൽ താൻ വാർക്ക പണിക്കു പോകും ശ്രീനാഥ് ഭാസി പറയുന്നു, ഞാൻ സെറ്റിൽ നേരത്തെ എത്താറുള്ള ആളാണ് അത് അമൽ നീരദ് ചേട്ടനെ അറിയാം, ഞാൻ അങ്ങനൊരു ആളല്ലെങ്കിൽ എനിക്ക് സിനിമകൾ വരുമോ എന്നും ശ്രീനാഥ് ചോദിക്കുന്നു.