ബലാത്സംഗ ആരോപണത്തെ തുടർന്ന് ഒളിവിലായ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസിന് മുന്നിൽ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശ്രീകാന്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഹാജരായത്. നേരത്തെ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ശ്രീകാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇന്നും നാളെയും ചോദ്യം ചെയ്യലിനു അന്വേഷണ ഉദ്യഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നു ഹൈ കോടതി ജാമ്യ ഉപാധ്യയിൽ പറയുന്നുണ്ട്. താൻ പൂർണ്ണമായി സഹകരിക്കണമെന്നും, പാസ്പോർട് ഉണ്ടെങ്കിൽ അത് ഹാജരാക്കണം എന്നിവയാണ് മറ്റു ഉപാധികളോടെ ആയിരുന്നു ശ്രീകാന്തിന് മുൻകൂർജാമ്യം ലഭിച്ചിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തന്നെ ശ്രീകാന്ത് പീഡിപ്പിച്ചുവെന്നാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതി.യുവതിയെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും 2015 മുതൽ അടുപ്പമുണ്ടന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. യുവതിയുടെ ജോലി സ്ഥലത്തും വീട്ടിലും പതിവായി സന്ദർശിക്കാറുണ്ട്. താനും യുവതിയും സൗഹൃദത്തിലായിരുന്നുവെന്നും സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും ആരോപണം നിലനിൽക്കില്ലന്നും ശ്രീകാന്ത് കോടതിയെ ബോധിപ്പിച്ചിരുന്നു.
അതുപോലെ ജനുവരി 18 നെ ആണ് ശ്രീകാന്തിനെ ബലാത്സംഗ കുറ്റത്തിന് എറണാകുളം പോലീസ് കേസ് എടുത്തിരുന്നത്. തൊട്ടുപിന്നാലെ തന്നെ ശ്രീകാന്ത് ഒളിവിൽ പോകുകയും ചെയ്യ്തു. വിവാഹ വാഗ്ദാനം നൽകിയാണ് കൊച്ചിയിലും ,ആലുവയിലെ ഫ്ലാറ്റിലും എത്തിച്ചു പീഡിപ്പിച്ചതെന്ന്ആണ് കേസ്. യുവതിയുടെ പരാതിയിൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യതെന്നും, മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പറയുന്നു.