കേരളത്തിലെ എല്ലാ മുന്നണികളിലും കയറി ഇറങ്ങിയ നേതാവാണ് നമ്മളുടെ പി സി ജോർജ് .താൻ ജീവനോടെ ഉണ്ട് എന്നറിയിക്കാനായി എല്ലാദിവസവും ഓരോ വാർത്തകളുമായി അദ്ദേഹം എത്താറുമുണ്ട് .സ്ഥാനമാനങ്ങൾ ആരു തരുന്നോ  ആ പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്ന ഒരാളാണ് പിസി ജോർജ്. എന്നാൽ ഇപ്പോൾ വേദിയിൽ നിന്ന് അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നിരിക്കുകയാണ് പിസി ജോർജിന് .

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രസംഗിക്കാനെത്തിയെന്നാരോപിച്ചായിരുന്നു   മുൻ എംഎൽഎ പി സി ജോർജ്ജിനെതിരെ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ രംഗത്തെത്തിയത്  . കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിക്കു മുന്നിൽ നടക്കുന്ന എസ്എൻഡിപി സംരക്ഷണ സമിതിയുടെ രാപ്പകൽ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോർജ്ജ്. പ്രതിഷേധത്തെത്തുടർന്ന് പ്രസംഗം അവസാനിപ്പിച്ച് തിരികെ പോകേണ്ടി വന്നു പിസി ജോർജിന് .

“ഇത് പൂഞ്ഞാറല്ല, എസ്എൻഡിപി ആസ്ഥാനമായ കൊല്ലമാണ്. ഇവിടെ വന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചാൽ വിവരം അറിയും, ചെരുപ്പെറിയും.” എന്നായിരുന്നു പ്രവർത്തകരുടെ മുന്നറിയിപ്പ്. തുടർന്ന് അദ്ദേഹം വേദി  വിട്ടുപോയി. ശങ്കേഴ്സ് ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

വെള്ളാപ്പള്ളി നടേശനെ ആക്ഷേപിക്കാൻ എത്തിയതാണ് പി സി ജോർജ്ജ് എന്നായിരുന്നു എസ്എൻഡിപി പ്രവർത്തകരുടെ ആരോപണം. ജോർജ്ജ് പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ യൂണിയൻ കൗൺസില‍ര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവ‍ര്‍ത്തകര്‍ വേദിയിലേക്ക് കയറാൻ ശ്രമിച്ചു. പിന്നാലെ ജോ‍ര്‍ജ്ജ് വേദി വിടുകയായിരുന്നു.