അഭിമുഖങ്ങളിൽ എന്നും വിമശനം കേൾക്കുന്ന ഒരു നടൻ തന്നെയാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു സ്ത്രീക്ക് അവൾക്കു ജനിച്ച വീട്ടിൽ മരിക്കാനുള്ള സ്വാതന്ത്ര്യ൦ ഇല്ലെന്നു താരം. എന്നാൽ ആദ്യം അതിനുള്ള സ്വാതന്ത്ര്യം വാങ്ങിച്ചെടുക്കൂ, അങ്ങനെയുള്ള ആ അവകാശം നേടി എടുത്തതിനു ശേഷം ആകട്ടെ പാതിരാത്രിയിൽ കറങ്ങി നടക്കുന്ന സ്വാതന്ത്ര്യം ഷൈൻ പറഞ്ഞു

ആദ്യം അവനവന്റെ വീട്ടിൽ ജനിച്ചുവെങ്കിൽ മരിക്കാനുള്ള സ്വാതന്ത്ര്യം കൂടി വാങ്ങു്, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതല്‍. ആദ്യം അതാണ് നേടിയെടുക്കേണ്ടതെന്ന്, ഇതുവരെയും ഏതെങ്കിലും സ്ത്രീകൾ അങ്ങനെ ചെയ്യ്തിട്ടുണ്ടോ, അതിനു സ്ത്രീ ആദ്യം ശ്രമിക്കൂ

ആദ്യം പൊരുത്തണമെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം വീട്ടിൽ  നിന്നും പൊരുതു ,പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച് പൊയ്‌ക്കോളൂ, ഞങ്ങള്‍ കുടുംബത്തിരുന്നോളാമെന്ന്. അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്,ഷൈൻ പറയുന്നു അങ്ങനെ ആരെങ്കിലും പറയുമോ താരം കൂട്ടിച്ചേർത്തു