നാല് വർഷങ്ങൾക്കു ശേഷം പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു ഷാരുഖ് ഖാൻ. താരം അവസാനമായി അഭിനയിച്ച ചിത്രം സീറോ ആയിരുന്നു. ഇപ്പോൾ പത്താൻ എന്ന ഷാരൂഖ് ചിത്രം 2023 ജനുവരി 25 നെ റിലീസ് ചെയ്‌യും. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ഈ കാര്യം പങ്കു വെച്ചത്. ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്.ജോണും ,ദീപികയും പത്താൻ പരിചയപെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോള്‍ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാന്‍ നടന്നു വരുന്നതും കാണാം.

അല്‍പ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓര്‍ത്തു വച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ കാണാം. എന്നാണ് ടീസര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.ഹിന്ദി ,തമിഴ് , തെലുങ്ക് എന്നി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത.

ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം വാറിനു ശേഷം സിദ്ധാർഥ് സംവിധാനം െചയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. നാല് വർഷങ്ങൾക്കു ശേഷം ഷാരൂഖിന്റെ ചിത്രം എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകരും.