തമിഴ് നടൻ ആര്യയുടെ ഭാര്യ എന്നതിനപ്പുറം അഭിനേത്രി എന്ന നിലയില്‍ തന്റേതായ ഇടം നേടിയ കണ്ടെത്തിയ നടിയാണ് സയേഷ. സയേഷയുടെയും ആര്യയുടെയും വിവാഹം വലിയ ചര്‍ച്ചകള്‍ക്കായിരുന്നു തെന്നിന്ത്യയില്‍ വഴി തുറന്നത്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മകളും എത്തിയിരുന്നു.

കുഞ്ഞിന്റെ വിശേഷങ്ങളുമായി ആര്യയും സയേഷ്യയും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. അത്തരത്തില്‍ സയേഷ ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾക്കൊപ്പം നിന്നും ഡാൻസ് കളിക്കുന്ന സയേഷയുടെ വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ കണ്ടതോടെ ഒട്ടനവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ആരാധകർ അമ്മയുടെയും മകളുടെയും ഡാൻസ് വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേർ ഈ ക്യൂട്ട് ഡാൻസ് വീഡിയോ ഷെയർ ചെയ്യുന്നുമുണ്ട്. തന്നെ കൊണ്ട് ആകുന്ന രീതിയില്‍ ഡാൻസ് കളിക്കുന്ന സയേഷയുടെ മകളുടെ ഡാൻസ് കണ്ട് ക്യൂട്ട് എന്നാണ് ഏവരും പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ ആര്യ എവിടെ എന്ന ചോദ്യവും വീഡിയോയ്ക്ക് താഴെ ഒരുപാട് ആരാധകർ ചോദിക്കുന്നുണ്ട്.