ബോളിവുഡ് ഹീറോ സജ്ഞയ് ദത്തിന് കന്നഡ ചിത്രം കെഡിയുടെ ഷൂട്ടിങ്നിടയിൽ പരുക്ക്, ചിത്രത്തിലെ ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടയിലാണ് ഇങ്ങനൊരു പരുക്ക് പറ്റുന്നത്. ഈ അപകടത്തിൽ താരത്തിന് മുഖത്തും കൈയ്ക്കും പരുക്ക് സംഭവിച്ചു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഈ ഒരു കാരണം കൊണ്ട് ഷൂട്ടിങ് താല്കാലികമായി സ്റ്റോപ്പ് ചെയ്യ്തു.

ബംഗളൂരു മഗെഡി വെച്ചാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്, താരത്തിന്റെ ഈ അപകടം കാരണം ഇപ്പോൾ ചിത്രീകരണം നിർത്തിവെക്കുകയും താരത്തെ ഹോസ്പിറ്റലിൽ ആക്കുകയും ചെയ്യ്തു എന്നാണ് റിപോർട്ടുകൾ, എന്നാൽ അപകടത്തെ പറ്റിയുള്ള മറ്റു കാരണങ്ങൾ ഇതുവരെയും പുറത്തുവന്നട്ടില്ല.

താരത്തിന്റെ കെ ജി എഫ് ചാപ്ടർ 2 വിനു ശേഷം മറ്റൊരു പുതിയ കന്നഡ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ദ്രുവ് സർജ്ജ ആണ് നായകനായി എത്തുന്നത്, ചിത്രത്തിൽ ശില്പ ഷെട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്