മലയാളി പ്രേഷകരുടെ പ്രിയ നടിയാണ് സംവൃതാസുനിൽ. ഇപ്പോൾ താരം ഭർത്താവിനൊപ്പം സന്തുഷ്ട്ട ജീവിതം നയിക്കുകയാണ്. വിവാഹ ശേഷം സിനിമയിൽ സജീവമല്ല നായിക എങ്കിൽ കൂടി മലയാളികളുടെ സ്വന്തം നായിക തന്നെയാണ് സംവൃത സുനിൽ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. അഗസ്ത്യ, രുദ്ര എന്നി രണ്ടു മക്കളാണ് താരത്തിനുള്ളത്.

ജൂലൈ 20,21, എന്നി ദിവസങ്ങൾ ആണ് മക്കളുടെ ജന്മ ദിനങ്ങൾ. ആ ദിവസത്തെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട്. അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.രഞ്ജിത്ത് സംവിധാനം ചെയ്യ്ത നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയുടെ വേഷം ചെയ്യാൻ സംവൃതയെ ആയിരുന്നു വിളിച്ചത് എന്നാൽ താൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു കൊണ്ട് ആ ക്ഷണത്തെ നിരസിക്കുവായിരുന്നു പിന്നീട് നവ്യയെ ക്ഷണിക്കുകയും ചെയ്യ്തു. എന്ന് സംവൃത പറയുന്നു.

പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക്തിരിച്ചു വന്നത് .