വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് “കാതുവാക്കുളെ രണ്ടു കാതല്‍”. വിഘ്നേഷും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്. ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്.എന്നാൽ ഇപ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചു പറയുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ചിത്രത്തിൽ കാമുകന്റെ വേഷത്തിൽ എത്തുന്നുണ്ട്. സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോയ്ഫ്രണ്ട് ആയാണ് ശ്രീശാന്ത് സിനിമയിൽ എത്തുക. മുഹമ്മദ് മുബി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രം ഏപ്രിൽ 28ന് പുറത്തിറങ്ങും .
നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’.സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. പ്രണയ ജോഡികൾ ഒന്നിക്കുന്നതിനും അവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം പുറത്തിറങ്ങുന്നതിനും നയൻസ് ആരാധകർ കാത്തിരിക്കുകയാണ്.