തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നു വന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. അതിനിടെ നടിയുടെ വിവാഹം സംബന്ധിച്ച ചില ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇങ്ങനെയാണെങ്കിൽ സാമന്തയുടെ വിവാഹപ്രായം കടന്നു പോകും എന്ന ആശങ്കയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. നിലവിൽ 36 വയസ്സാണ് സാമന്തയുടെ പ്രായം. ഉടൻ വിവാഹം കഴിക്കണം. അല്ലെങ്കിൽ പ്രായപരിധി കടന്നു പോകുമെന്ന് ആരാധകർ പറയുന്നു. ഇതനുസരിച്ച് സാമന്തയുടെ മാതാപിതാക്കളും രണ്ടാമതൊരു വിവാഹത്തിന് നടിയെ നിർബന്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വിവാഹം കഴിച്ച് സെറ്റിലാവാൻ സുഹൃത്തുക്കളും സാമന്തയെ ഉപദേശിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് സമാന്ത ചിന്തിക്കുന്നില്ലെന്നാണ് മറ്റു ചിലർ പറയുന്നത്. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാനാണ് സാമന്തയുടെ പ്ലാൻ. ഇനിയുള്ള ജീവിതം അഭിനയത്തിനും സാമൂഹിക പ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അമ്മയാവണം എന്ന ആഗ്രഹം സമാന്തയ്ക്കുണ്ട്.

അതിനാൽ തന്നെ ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുക്കാൻ നടി ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. തെലുങ്ക് ആരാധകർക്കിടയിൽ ഈ വാർത്തയും അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അതേ സമയം 2014 മുതൽ, പ്രത്യുഷ സപ്പോർട്ട് എന്ന പേരിൽ സാമന്ത ഒരു ചാരിറ്റി നടത്തി വരുന്നുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാമന്ത കുട്ടികളെ ദത്തെടുത്ത് അമ്മയാകുമെന്ന വാദം ഉയരുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ജോഡികൾ ആയിരുന്നു സമാന്ത റുത്ത് പ്രഭുവും അക്കിനേനി നാഗ ചൈതന്യയും. രണ്ടുപേരുടെയും പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായി മാറിയിരുന്നു. എന്നാൽ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകർക്ക് അത് അത്രകണ്ട് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല അതും വലിയ വാര്‍ത്തയായി മാറിയിരുന്നു. വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം ആയി എങ്കിലും ഇന്നും ഇരുവരും വീണ്ടും ഒന്നു ചേര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ആരാധകരുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്ത് പല ഗോസിപ്പുകളും പലരും മെനഞ്ഞിറക്കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം കുറച്ച്  കാമ്പുള്ളതാണ് എന്ന് തന്നെ പറയേണ്ടി വരും. 2010ലാണ്‌ സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാകുന്നത്‌

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിയുമ്പോഴേക്കും ബന്ധം വേര്‍ പിരിഞ്ഞു. 2021 ല്‍ ആണ് ഞങ്ങള്‍ വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന് സമാന്തയും നാഗ ചൈതന്യയും പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പ് നിയമപരമായി ഞങ്ങള്‍ വേര്‍ പിരിഞ്ഞു എന്ന് നാഗ ചൈതന്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും നാഗ സമാന്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും നാഗ ചൈതന്യ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ല. ചില ഫോട്ടോസ് കുത്തിപൊക്കലുകളുടെ ഭാഗമായി വീണ്ടും  വൈറലാവുമ്പോള്‍, ഇരുവരും തമ്മില്‍ വീണ്ടും ഒന്നിക്കാനുള്ള സാധ്യത തിരകയുകയാണ് ചില ആരാധകര്‍. അതിനിടയില്‍ നാഗ ചൈതന്യ മറ്റൊരു നടിയുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വരെ വന്നിരുന്നു. ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് സാമന്ത. പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനം മുതലാണ് നടിയുടെ ജീവിതത്തിൽ ഓരോന്നോരോന്നായി പ്രശ്നങ്ങൾ വന്നുതുടങ്ങിയത്. വിവാഹ മോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. അതിനു പിന്നാലെ പലരും സാമന്തയെ ഒതുക്കിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉയർന്നു. വിവാഹമോചനത്തിന്റെ വേദനയിൽ നിന്ന് നടി കരകയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം കടന്നു വരുന്നത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു നടിയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്താണ് നടി അതിന്റെ ചികിത്സകൾ നടത്തുന്നത്.