മലയാളികളുടെ പ്രിയങ്കരനായ സലിം കുമാർ ഇപ്പോൾ ഏലൂർ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സമദ് സുലൈമാൻ അണിയിച്ചൊരുക്കിയസംഗീത പരിപാടിയിലാണ് താരം ഒരു പരാമർശം നടത്തിയത്, ആ വാക്കുകൾ ഇങ്ങനെ , സമദ് ഞങ്ങളുടെ അമ്പലം എന്ന പറഞ്ഞ ഒരു ഒറ്റ വാക്കിൽ ആണ് ഞാൻ ഇന്നിവിടെ നില്കുന്നത്, എന്നോട് സമദ് വിളിച്ചു പറഞ്ഞു ചേട്ടാ ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട് വരൻ ചേട്ടനെ പറ്റുമോ എന്നാണ്.
സമദിന്റെ ഞങ്ങളുടെ അമ്പലം എന്ന വാക്ക് എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു, അതാണ് ഞൻ ഇവിടെ വരാനുള്ള കാരണം, എന്റെ അറിവിൽ സമദ് ഒരു മുസൽമാൻ ആണ്. ആ മുസ്ലൽ മാനായ സമദ് എന്റെ അമ്പലം എന്ന് പറഞ്ഞപ്പോൾ എന്റെ മനസിൽ ഒരു കുളിർമ ഉണ്ടായി സലിം കുമാർ പറയുന്നു.
സലിം കുമാറിന്റെ ഈ വീഡിയോയിൽ പറയുന്ന വാക്കുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ ഈ വാക്കുകളെ പിന്തുണച്ചു നിരവധി ആളുകൾ ആണ് അനുകൂലിച്ചു എത്തുന്നത്. ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച നടൻ നിർമൽ പാലാഴിയുടെ വാക്കുകളും കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു കലാകാരനെ എന്ത് മതം, മനുഷ്യനെ എന്ത് മതം, സ്നേഹം ആണ് മതം. സഹോദര്യമാണ്. ഏലൂർ മുരുകൻ അമ്പലത്തിൽ ഉത്സവത്തോടു അനുബന്ധിച്ചു സമദിന്റെ ബാൻഡ് പരുപാടിയിൽ ആണ് ഇന്നിന്റെ കാലത്തിലെ പ്രസക്തമായ വാക്കുകൾ സലിം കുമാർ സംസാരിച്ചത്.