തെന്നിന്ത്യൻ താരമായ നന്തമൂരി ബാലകൃഷ്ണ ഇടക്ക് വിവാദ പെരുമാറ്റത്തിലൂടയും പ്രസ്താവനകളിലൂടയും വാർത്തകളിൽ ഇടം നേടാറുണ്ട് .ഇപ്പോൾ താരം തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ് .ഡിസംബർ രണ്ടിന് റിലീസ് ചെയ്ത് അഖണ്ഡ എന്ന ചിത്രം നൂറു കോടി ക്ലബ്ബിൽ കയറിഇരുന്നു .ഇതോടു കൂടി താരം തന്റെ പ്രതിഫലം കൂട്ടുകയാണ് ചെയ്തത് താരത്തിന്റെ പ്രതിഫലം പത്തുകോടി രൂപയാണ് എന്നാൽ അത് ഇപ്പോൾ ഇരുപതു കോടി ആണ് പുതിയ ചിത്രത്തിന് വേണ്ടി നന്ദ മൂരി ബാലകൃഷ്ണ വാങ്ങുന്നത് .

എന്നാൽ താരത്തിന്റെ നൂറ്റി ഏഴമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുന്ന എന്നാണ് റിപ്പോർട്ട് .ഈ ചിത്രത്തിൽ ശ്രുതി ഹാസൻ ആണ് നായികയായി എത്തുന്നത് .ഗോപി ചന്ദ് മാലിനേനി സംവിധാനം ചെയുന്നചിത്രത്തിൽ നടൻ ദുനിയ വിജയും അഭിനയിക്കുന്നുണ്ട് കൂടാതെ വരലക്ഷ്മി ശരത്കുമാറും നല്ലൊരു കഥാപാത്രമായി എത്തുന്നുണ്ട് .

എ ഫ് 2ഫൺ ആൻഡ് ഫസ്റ്റ് ട്രഷൻ എന്നസിനിമാ ഒരുക്കിയ അനിൽ രവി പുടി ഒരുക്കുന്ന ഒരു ഹാസ്യ ചിത്രത്തിലും അഭിനയിക്കാൻ നന്ദ് മൂരി ബാലകൃഷ്ണ ഒപ്പിട്ടുണ്ടെന്നാണ് റിപ്പോർട്ട് .ഈ ചിത്രത്തിലും ഇരട്ടി പ്രതിഫലം ആയിരിക്കുതാരം വാങ്ങുന്നത് .