എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. അടുത്തിടെയാണ് താരം വിവാഹമോചിതയായത്.റിതേഷ് സിംഗുമായുള്ള വിവാഹമോചനത്തിന് ശേഷം താരം മറ്റൊരാളുമായി പ്രണയത്തിലാവുകയും ചെയ്തു.

 

ആദിൽ ഖാൻ ആണ് രാഖി സാവന്തിന്റെ പുതിയ കാമുകൻ.പുതിയ കാമുകന് താൻ പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അടുത്തിടെ ഒരു മ്യൂസിക് ആൽബത്തിൽ പ്രണയരംഗങ്ങളിൽ അഭിനയിച്ചപ്പോൾ കുടെ അഭിനയിക്കുന്ന താരത്തൈ തല്ലാൻ കാമുകൻ പോയിയെന്നും രാഖി പറഞ്ഞു. രാഖി സാവന്തിനെക്കാൾ ആറ് വയസ് കുറവാണ് പുതിയ കാമുകൻ ആദിൽ ഖാന്.