നടൻ പൃഥ്വിരാജിന്റെ 40 താം പിറന്നാൾ  കഴിഞ്ഞ ദിവസം ആയിരുന്നു ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തു എത്തിയത്. ഇത്രയും പിറന്നാൾ ആശംസകൾ ലഭിച്ച പൃഥിക്ക് തന്റെ ഭാര്യ സുപ്രിയയുടെ ആശംസ ആയിരുന്നു വേറിട്ട് ലഭിച്ചത്. സുപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ആശംസകൾ നൽകിയ കുറിപ്പും പങ്കുവെച്ചിരുന്നു, സുപ്രിയയുടെ കുറിപ്പ് മാത്രമല്ല ലുക്കും അടിപൊളിഎന്ന് ആരാധകർ പറയുന്നു.

സുപ്രിയ നൽകിയ കുറിപ്പിന്റെ തലക്കെട്ട് തന്നെ ആരാധകരെ ഒരുപാടു ആഘര്ഷിച്ചു. 15  വര്ഷമായി നമ്മൾ ഒരുമിച്ചു നിങ്ങളുടെ പിറന്നാൾ ആഘോഷിക്കുകവാണ് തുടങ്ങിയിട്ട്, 25  മാത്ത് പിറന്നാൾ മുതൽ കൂടിയതാണ് ഇപ്പോൾ 40 താം പിറന്നാൾ ആയി. ഇതുവരെയും നമ്മൾ ഒരുമിച്ച് ചെയ്ത് യാത്രകൾ എല്ലാം തന്നെ വളരെ സ്പെഷ്യല്ആയിരുന്നു. ജീവിതത്തിലും, കരിയറിലും  നിങ്ങൾ വലിയവൻ ആകുന്നതിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ  എനിക്ക് വലിയ അനുഗ്രഹം തന്നെ ആയിരുന്നു. ഹാപ്പി ബിർത്തേ ഡേ പി . അടുത്ത വര്ഷവും ഈ സന്തോഷവും, സുഹൃത്തു ബന്ധവും,  സിനിമയും ,ജീവിതവും നിറഞ്ഞതാകട്ടെ.

എന്നും ഒരുമിച്ചു കയ്യ് കോർത്ത് മുന്നോട്ട് പോകാം, ഐ ലവ് യു ഇതാണ് സുപ്രിയ നൽകിയ ആശംസകൾ. ഈ ആശംസകളോടൊപ്പം താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. ഇരുവരും ഒന്നിച്ചുള്ള പല യാത്ര ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചു.