മലയാള സിനിമയിലെ താരരാജാവ് തന്നാണ് മോഹൻ ലാൽ മോഹൻലാലിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ആരധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കല്യാണി പ്രിയദേശാനുമായുള്ള മോഹൻലാൽ ചിത്രത്തിന് ഒരു കുറിപ്പുമായാണ് സംവിധായകൻ പ്രിയദർശൻ മുന്നോട്ടു വന്നിരിരിക്കുന്നത്. കല്യാണി പ്രിയ ദർശന്റെ മകൾ കൂടിയാണ്.

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിൽ കല്യാണി അഭിനയിക്കുന്നുണ്ട് ഇതിന്റെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ടായിരുന്നു പ്രിയദർശന്റെ വാക്കുകൾ . എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദൈവാനുഗ്രിഹതമായ നിമിഷങ്ങൾ ആണ് മോഹൻലാലിന്റെ കൂടെ കല്യാണിക്ക് അഭിനയിക്കാൻ കഴിഞ്ഞ നിമിഷങ്ങളെന്നും ഇതിന് സംവിധായകൻ പൃഥിരാജിനോട് നന്ദി പറയുന്നു എന്നുമായിരുന്നു പ്രിയ ദര്ശന്റെ വാക്കുകൾ കൂട്ടത്തിൽ ഇരുവരുടേയും ചിത്രവും പ്രിയൻ പങ്കുവെച്ചിട്ടുണ്ട്.

മോഹന്ലാലലും പ്രിയനും തമ്മിൽ വർഷങ്ങളായി തന്നെ സുഹൃത്തുക്കളും ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധവുമാണ് നിലനിൽക്കുന്നത്. മോഹൻലാലിൻറെ മകൻ പ്രണവുമായുള്ള കല്യാണിയുടെ ബന്ധത്തെ കുറിച്ച് നിരവധി ഗോസിപ്പുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിനോട് ഇവരോ ഇവരുടെ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബറോസ് നവംബറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.