ദിലീഷ് പോത്തൻ മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനം പുറത്തിറങ്ങി.ജൂണ്‍ 17 മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.ചിത്രത്തിന്റെ ടീസർ പുറത്തു ഇറങ്ങിയപ്പോൾ നല്ല രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണമായിരുന്നു . എന്നാൽ ആദ്യ ഗാനത്തിന് ആ പ്രതികരണം ലഭിക്കുന്നുണ്ട്.ചിത്രത്തിൽ നായികയായി എത്തുന്നത് മാളവിക മനോആജ് ആണ് . ചിത്രത്തിൽ പ്രകാശന്റെ അച്ഛനായി എത്തുന്നത് സംവിധായകൻ ദിലീഷ് പോത്തനാണ്. പ്രകാശന്റെ അമ്മയായി എത്തുന്നത് നിഷ സാരംഗ് ആണ്.
അജു വർഗീസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രകാശൻ പറക്കട്ടെ.ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാൻ ആണ് . ഛായാഗ്രഹണം ഗുരുപ്രസാദാണ്.സൗണ്ട് മിക്സിംഗ് ഗിജുമോൻ ടി ബ്രൗസ് ആണ് .മാത്യു ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ നിഷ സാരംഗ്, മാളവിക, ശ്രീജിത്ത് രവി, ഗോവിന്ദ് , ഋതുഞ്ജയ്, സ്മിനു സിജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ആർട്ട് ഡയറക്ടർ ഷാജി മുകുന്ദ്.സ്റ്റിൽസ് ഷിജിൻ പി രാജ്,പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി.മനു മഞ്ജിത്തിന്റേതാണ് വരികൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.എന്നാൽ ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.