മലയാളത്തിലെ യുവ നടിമാരിൽ ഒരാൾ ആണ് അനശ്വര രാജൻ, ഇപ്പോൾ താരം ആർത്തവ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകാണ്, താരത്തിനൊപ്പം മറ്റൊരു നടി മമിത ബൈജുവും ഉണ്ട്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ഒരുമിച്ചുള്ള കൂട്ടാണ് ഇരുവരുടയും, ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുന്ന പ്രണയവിലാസം തീയിട്ടറുകളിൽ റിലീസിനെ ഒരുങ്ങുകയാണ്, സിനിമയിലെ അതെ സുഹൃത് ബന്ധ൦ ജീവിതത്തിലും മുൻപോട്ടു കൊണ്ട് പോകുന്ന രണ്ടു നടിമാർ ആണ്ഇവർ. ഇപ്പോൾ ഇവർ തങ്ങൾ ആൺ കുട്ടി ആയാലുള്ള ഗുണത്തെ കുറിച്ച് തുറന്നു പറയുകയാണ്

ആർത്തവ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല, ആൺകുട്ടി ആയാൽ ആർത്തവ വേദന അറിയണ്ടല്ലോ അനശ്വര പറയുന്നു. തനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും എന്നാണ് മമിതയുടെ അഭിപ്രായം. ഇതിനോട് യോജിക്കുകയാണ് അനശ്വരയും.

സൂപ്പർ ശരണ്യയുടെ ഷൂട്ടിംഗ് സമയത്തു ആർത്തവ വേദന എത്തുമ്പോൾ എന്നെ നോക്കിയിരുന്നത് മമിത ആയിരുന്നു. തനിക്കു വേദന കൂടിയപ്പോൾ ഷൂട്ടിംഗ് വരെ നിർത്തിവെച്ചിരുന്നു, അത്രക്ക് തനിക്കു വയ്യ. ഈ സമയത്തു എനിക്ക് പുറത്തിറങ്ങാന് പോലും സാധിക്കില്ല. തനിക്കു ആർത്തവ വേദന വന്നാൽ നാട്ടുകാർ മുഴുവൻ അറിയും അനശ്വര പറയുന്നു.