ഒമർ ലുലു സംവിധാനം ചെയ്യ്ത ‘നല്ല സമയം’ ഒരുപാടു വിമർശനങ്ങൾ ഉണ്ടായ ഒരു ചിത്രമായിരുന്നു, കഴിഞ്ഞ ദിവസം ആണ് ചിത്രം ഓ ടി ടി യിൽ പ്രദര്ശിപ്പിച്ചത്. മോശ പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ ഒമർ ലുലു പറയുന്നതിങ്ങനെ. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ട്ടമായില്ല എന്ന് മനസിലായി, സന്തോഷം. ഒരു ചെറിയ ബഡ്ജറ്റിൽ താൻ തട്ടിക്കൂട്ടിയ ചിത്രമാണ് നല്ല സമയം
നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ വീണ്ടും ഇതുപോലുള്ള സിനിമ ചെയ്യ്‌തേനെ. ലോക് ടൗണിൽ കുറഞ്ഞ ബഡ്ജറ്റിനെ ഓ ടി ടി യിൽ റിലീസ് ചെയ്യാൻ തട്ടിക്കൂട്ടി ഒരു ചിത്രം തന്നെയായിരുന്നു ഇത് , ജീവിക്കേണ്ടേ അളിയാ ഒമർ ലുലു പറയുന്നു. എന്നാൽ ഞാൻ പോലും പ്രതീഷിക്കാത്ത രീതിയിൽ നിങ്ങളുടെ മനസിൽ ഇ ചിത്രത്തിന് ഇത്രയും റീച്ചു ലഭിച്ചതിൽ സന്തോഷം
അത്കൊണ്ട് ഞാൻ എന്റെ നന്ദി രേഖപെടുത്തുന്നു, ഇനിയും പടച്ചവൻ നിങ്ങൾക്ക് ഇഷ്ട്ടപെട്ട രീതിയിൽ സിനിമ ഇറക്കാൻ എന്നെ അനുവദിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അപ്പോൾ എല്ലവർക്കും ഞാൻ ഇനിയും നല്ല സമയം നേരുന്നു ഒമർ ലുലു പറയുന്നു.