മലയാളത്തിലും, തെന്നിന്ത്യയിലും തകർത്തഭിനയിച്ച  നടിയാണ് നയൻതാര. ഇപ്പോൾ താരത്തിനെതിരെ അധിക്ഷേപിച്ച  കരൺ ജോഹറിനെതിരെ  രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നയൻസ് ഫാൻസ്‌. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുക്കാൻ നടി സാമന്ത എത്തുകയും സാമന്തയോട് കരണിന്റെ പ്രതികരണം ആയിരുന്നു നൻസ് ഫാൻസിനെ ചൊടിപ്പിച്ചത്. തെന്നിന്ത്യയിലെ ഏറ്റവും നല്ല നടി ആരാണെന്നു സാമന്തയോട് കരൺ ചോദിച്ചതിന് സാമന്ത നൽകിയ മറുപടി നയൻ‌താര എന്നായിരുന്നു, എന്നാൽ കരൺ പ്രതികരിച്ചത് എന്റെ ലിസ്റ്റിൽ  നയൻതാര യെന്നൊരു നടി ഇല്ലെന്നു.

ഇന്ത്യയിലെ ഒന്നാം നമ്പർ അഭിനേത്രിയായി  സാമന്തയെ തെരഞ്ഞെടുത്ത ഓർമാക്സ് മീഡിയ ലിസ്റ്റിനെപ്പറ്റി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ കരൺ ജോഹറിന്റെ ഈ പ്രതികരണത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് നയൻസ് ഫാൻസ്‌ രംഗത്തു ഇറങ്ങിയിരുന്നു. നയൻതാരയെ കരൺ അധിക്ഷേപിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ രംഗത്തു എത്തിയതും. നിങ്ങളുടെ ലിസ്റ്റിൽ അവരുടെ പേര് വേണ്ട അവർ ഒരു ലേഡി സൂപർ സ്റ്റാർ ആണ്, അതുപോലെ കരണിന്റെ കമ്പനി നിർമിക്കുന്ന ഗുഡ് ലക്ക് ജെറി എന്ന ചിത്രം നയൻതാര അഭിനയിക്കുന്ന’ കോലമാവ്‌ കോകിലയുടെ’റീമേക്ക് ആണെന്നും ആരാധകർ  ചൂണ്ടി കാട്ടുന്നു.

എന്നാൽ നയൻതാര മികച്ച നടി എന്ന് പറഞ്ഞ സാമന്തയെ അഭിനന്ദിച്ചും നിരവധി ആരാധകർ രംഗത്തു എത്തിയിരുന്നു. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു കാത്ത് വാക്കുല രണ്ട് കാതൽ.ഇതിൽ നായകനായി എത്തിയത് വിജയ് സേതുപതി ആയിരുന്നു, എന്നാൽ നയൻതാരയുടെ അടുത്ത ചിത്രം ആണ് ‘ജവാൻ,’ഈ ചിത്രത്തിൽ ഷാരൂഖ് ഖാനും, വിജയ് സേതുപതിയുമാണ് നായകൻമാരായി  എത്തുന്നത് . ഒരു അറ്റ്ലി ചിത്രം ആണ് ജവാൻ.