തെന്നിന്ത്യ ഒരുപോലെറ്റെടുത്തു ആഘോഷമാക്കിയ പ്രണയജോഡികളാണ് താരറാണി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഇരുവരും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ വർഷങ്ങളായി ഇവർ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവർ സ്ഥിതീകരിച്ചിട്ടില്ല. ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്ന് പല തവണ വാർത്തകൾ പരന്നെങ്കിലും ഇതുവരെ ഔ​ദ്യോ​ഗിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, ആദ്യമായി വിവാഹത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് വിഘ്നേഷ് ശിവൻ. nayas vikky marriage announced

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിവാഹത്തെപ്പറ്റിയുള്ള ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിക്കി. ” എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”  എന്നുള്ള  ആരാധകന്റെ ചോദ്യത്തിനു  “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ മാറാൻ  കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് മറുപടി നൽകിയത്. nayas-vikky-marriage-announced

മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ” വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്” എന്നാണ് വിഘ്നേഷ് പറഞ്ഞതു.