നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന ഒരു കഥാപാത്രം മാത്രം മതി മലയാളിയ്ക്ക് നവ്യാ നായരെ എന്നെന്നും ഓര്‍ത്തിരിക്കാന്‍. സിനിമയിലേക്ക് വരുന്നതിനു മുന്‍പ് തന്നെ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു നവ്യാ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. മലയാള സിനിമയിലെ മുന്‍നിര നായികയായി തുടരവേ വിവാഹിതയായ നവ്യാ നായര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തു. ഇപ്പോഴിതാ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.
മാര്‍ച്ച് 18 മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടുള്ള സ്ത്രീപക്ഷ സിനിമയായ ഒരുത്തി ആരാധകര്‍ക്കിടയില്‍ നല്ല അഭിപ്രായങ്ങളുമായാണ് തുടരുന്നത്. ഒരുത്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം ഈയിടയായി നിരവധി അഭിമുഖങ്ങളിലും സജീവമാണ്. ഒരു അഭിമുഖത്തില്‍ സിനിമയില്‍ തന്നെ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും, അത് നടക്കാതെ പോയതിന്റെ കാരണവും വ്യക്തമാക്കിയിവിക്കുകയാണ് താരം. വളരെ കാലമായി സിനിമയില്‍ സജീവമായിരുന്നിട്ടും, സിനിമയില്‍ നിന്നും ഒരു പ്രണയം ഉണ്ടാവാതെ പോയത് എന്തുകൊണ്ട് എന്ന് അവതാരകന്‍ നവ്യയോട് ചോദിക്കുന്നുണ്ട്. ‘എന്ന് ആരാണ് പറഞ്ഞത്’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ഒരു സാധാരണ വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ പോലും ജീവിതത്തില്‍ സ്വന്തമായി ചെയ്യാന്‍ കഴിവില്ലാത്ത വ്യക്തിയായിരുന്നു താനെന്നും നവ്യ തുറന്നു പറയുന്നു. ഇങ്ങനെയാണോ വളര്‍ത്തി ശീലിപ്പിച്ചിരിക്കുന്നതെന്ന് കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ചോദിച്ചിരുന്നെന്നും നവ്യ പറയുന്നുണ്ട്. തനിക്ക് സിനിമയില്‍ തന്നെ പ്രണയം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തിയില്ലെന്നും താരം പറയുന്നു. തനിക്ക് തന്നെ അത് വര്‍ക്കൗട്ട് ആയില്ല, പിന്നെയല്ലേ വീട്ടുകാര്‍ക്ക് എന്നാണ് താരം പറയുന്നത്. ‘പ്രണയിച്ചിരുന്നത് നടനെയാണോ’ എന്ന ചോദ്യത്തിന് ‘ഇനി ഞാന്‍ പേരു കൂടി പറയാം’ എന്നാണ് രസകരമായി താരം മറുപടി നല്‍കിയിരുന്നത്. സിനിമ മേഖലയിലുള്ള ഒരാള്‍ ഇപ്പോള്‍ എവിടെയോ ഇരുന്നു തുമ്മുന്നുണ്ടാകുമെന്ന് അവതാരകന്‍ പറഞ്ഞു.
ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് തുമ്മുന്നുണ്ടാകുമെന്ന് നവ്യയും മറുപടി നല്‍കി. തുടര്‍ന്ന് ഒരുത്തി എന്ന സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ താരം പങ്കുവെച്ചു. 10 വര്‍ഷങ്ങള്‍ കൊണ്ടാണ് താന്‍ ജീവിതം എന്താണെന്ന് പഠിച്ചതെന്നും അതുവരെ തന്റെ ജീവിതത്തില്‍ എല്ലാ കാര്യത്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അതിനു ശേഷമാണ് സ്വന്തമായി ജീവിക്കാന്‍ പഠിച്ചതെന്നും നവ്യ പറയുന്നു. ഇതിനിടെ താന്‍ വിവാഹമോചിതയായി എന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ ഉയര്‍ന്ന് വരാനുണ്ടായ കാരണമെന്താണെന്ന് നവ്യ വ്യക്തമാക്കിയിരിക്കുകയാണ്. ഇതുവരെ വന്ന വാര്‍ത്തകളിലൊന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും നടി സൂചിപ്പിച്ചു. മകന്റെ പിറന്നാളിനും വണ്ടി വാങ്ങിയപ്പോഴും എന്റെ പിറന്നാളിനും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. ഈ മൂന്നു കാര്യങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് വിവാഹമോചനമായി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായത്.