മലയാള സിനിമ യിലെ മികച്ച നടന്മാരിൽ ഒരാളാണ് ഭരത് ഗോപി.  ഇന്ന് ഭാരത ഗോപിയുടെ ഓർമദിവസം ആണ്.  2008 ജനുവരി 29 നാണ് ഭരത് ഗോപി ഈ ലോകത്തോട് വിട പറഞ്ഞത്.  ഇപ്പോൾ അച്ഛന്റെ ഓര്‍മ്മ ദിവസം പങ്കുവച്ച മകൻ മുരളി ഗോപിയുടെ കുറിപ്പ്ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് . മുരളി ഗോപിയുടെ കുറിപ്പ് ഇങ്ങനെ ,.  ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛന്‍ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.1986ഇല്‍, തന്റെ 49ആം വയസ്സില്‍, അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി. 1990കളുടെ തുടക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജന്‍ പൊതുവാള്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. ‘ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാര്‍?’ അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.

പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചതു പോലെയൊരു ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞാണ് മുരളി ഗോപി തന്റെ ഓർമ്മക്കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

മുരളിയുടെ ഈ കുറുപ്പിന് പിന്നാലെ നിരവധി പേരാണ്  കമന്റുമായി എത്തിയിരിക്കുന്നത്. സിനിമാ സീരിയൽ താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തോ…ഇന്നും മായാതെ നില്‍ക്കുന്ന അനുഗ്രഹീത കലാകാരന്‍ എന്നും  തബലിസ്റ്റ് അയ്യപ്പനെപ്പോലൊരു കഥാപാത്രം ചെയ്യാന്‍ കരുത്തുള്ള നടന്‍ ഇനി എന്നെങ്കിലും മലയാള സിനിമയില്‍ ഉദയം ചെയ്യുമോ എന്നും  ഇദ്ദേഹത്തെ പോലൊരു നടനെ ഓര്‍ക്കാന്‍ ഒരു ചിത്രത്തിന്റെ പോലും  ആവശ്യമില്ല, കാരണം ഭാരത് ഗോപി എന്നു കേട്ടാല്‍ എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ ഒത്തിരി ജീവനുള്ള കഥാപാത്രങ്ങള്‍ മനസ്സില്‍ ഓടിയെത്തും. കരുത്തുറ്റ ആ മഹാപ്രതിഭയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു