മലയാള സിനിമയുടെ കാർണവരാണ് മധു എന്ന അതുല്യ നടൻ. അദ്ദേഹം  നവംബര് ആകുമ്പോൾ നവതിയിലേക്കു കടക്കുകയാണ്. 400 ചിത്രങ്ങളിൽ അദ്ദേഹം തനറെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. അദ്ദേഹം അവസാനം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ‘വൺ’ൽ ആയിരുന്നു. കഴിഞ്ഞ ദിവസം ഫാതെർസ് ഡേയിൽ മോഹൻലാൽ മധുവുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. ഇരുവരുടയൂം സ്നേഹം തുളുമ്പുന്ന രീതിയിലുള്ള ചിത്രങ്ങൾ ആയിരുന്നു മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരുന്നുത്. സ്‌ക്രീനിൽ അദ്ദേഹം എനിക്ക് ഗുരു തുല്യനും, ജീവിതത്തിൽ എനിക്ക് പിതൃ തുല്യനും ആണ് മോഹൻലാൽ ആ ചിത്രം പങ്കു വെച്ചുകൊണ്ട് പറയുന്നു.


സ്‌ക്രീനിൽ അദ്ദേഹം എത്രയോ വട്ടം എനിക്ക് അച്ഛൻ ആയിട്ടുണ്ട്, കഴിഞ്ഞ ദിവസം പിതൃ ദിനത്തിൽ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാൻ കഴിഞ്ഞത് ഒരു സുകൃത നിയോഗം ആണ്, അങ്ങനെ ആ പകലും സാർത്ഥകമായി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച്. ശരിക്കും പറഞ്ഞാൽ ബഹുമാനവും സ്നേഹവും തുളുമ്പുന്ന വാക്കുകൾ ആയിരുന്നു മോഹൻ ലാൽ അദ്ദേഹത്തെ കുറിച്ച് പങ്കു വെച്ചത്.

 


‘നിണമണിഞ്ഞ കാല്പാടുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മധുവിന്റെ ആദ്യ സിനിമയിലേക്കുള്ള കടന്നു വരവ്’. മലയാള സിനിമയുടെ ആറ് പതിറ്റാണ്ടു കാലമായി അദ്ദേഹം തന്റെ നടനവിസ്‌മയം കാഴ്ച്ച വച്ചത്. ഇന്നും അദ്ദേഹം മലയാള സിനിമകളിൽ സജീവമാണ്.