ഫാദേർസ് ഡേ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുകയാണ്.  അച്ഛനോടുള്ള സ്നേഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മലയാളത്തിന്റെയും നിരവധി താരങ്ങളുണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ ഫാദേർസ് ഡേയിൽ മീനാക്ഷി ദിലീപ് പങ്കുവെച്ച ഒരു ചിത്രമാണിപ്പോൾ വൈറലാവുന്നതു. സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്.

Meenakshi Dileep with Dileep
Meenakshi Dileep with Dileep

ഫാദേർസ് ഡേ ദിനത്തിൽ അച്ചനു ആശംസയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി . അച്ഛൻ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷിയുടെ ആശംസ കുറിപ്പ്. ഒരു പിങ്ക് ഷർട്ടുകൊണ്ട് കുഞ്ഞു മുടികൾ രണ്ടുവശവും ചീകി കെട്ടി അച്ഛൻ ദിലീപിന്റെ മടിയിലിരിക്കുന്ന പഴയകാല ചിത്രമാണ് മീനാക്ഷി പങ്കു വെച്ചിരിക്കുന്നത്.