വെടിവഴിപാട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ താരം ആണ് അനുമോൾ. ഇപോൾ താരം തന്റെ വ്യക്തിജീവിതത്തെ കുറിച്ചും, സിനിമാജീവിതത്തെ കുറിച്ചും തുറന്നുപറയുകയാണ്. നടൻ മമ്മൂട്ടിയുടെ ചാനലിൽ ജോലി ചെയ്യ്തു കൊണ്ടിരുന്ന സമയത്തു ചാനലിൽ നിന്നും തനിക്കു വഴക്കു ലഭിച്ചിരുന്നു കൂടാതെ മമ്മൂക്കയും എന്നെ ചീത്ത വിളിച്ചിരുന്നു, അതിനു ഉണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് നടി.

അദ്ദേഹ ൦ നടത്തികൊണ്ടിരുന്നു കൈരളി ചാനലിൽ ആയിരുന്നു എനിക്ക് ജോലി, ഞാൻ അവിടെ ഒരു ദിവസം എന്തോ പൊട്ടത്തരം പറഞ്ഞു, അദ്ദേഹം ഞങ്ങളുടെ പ്രൊഡ്യൂസറേയും ചീത്ത പറഞ്ഞു, ഇത്രയും ബുദ്ധി ഇല്ലാത്ത സാധനങ്ങളെ ആണോ ഇവിടെ നിർത്തുന്നത്. ആ ചീത്ത കേട്ടത് എനിക്കാണെന്നു അദ്ദേഹത്തിന് അറിയാമായിരിക്കും, അതിനെ പറ്റി ഞാൻ അദ്ദേഹത്തോട് ഇതുവരെയും ചോദിച്ചിട്ടില്ല, ഞാൻ ഇടയ്ക്കു അദേഹത്തെ കാണാറുണ്ട് സിനിമയെ പറ്റി എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം പറഞ്ഞു തരും, അതുപോലെ എന്തെങ്കിലും മെസ്സേജ് അയച്ചാൽ അദ്ദേഹം തിരിച്ചു റെസ്പോണ്ട് ചെയ്യുകയും ചെയ്‌യും അങ്ങനെ നല്ല ക്വാളിറ്റി ഉള്ള മനുഷ്യൻ ആണ് അദ്ദേഹം അനുമോൾ പറഞ്ഞു.


മമ്മൂക്ക അഭിനയിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. മമ്മൂക്ക റീ ടേക്കുകൾ എടുക്കുമോ. സംവിധായകൻ നിർദ്ദേശം പറയുമ്പോൾ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നൊക്കെ നോക്കിനിന്നിട്ടുണ്ട്, നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാൽ അച്ഛന്റെ ഓർമ്മകൾ കുറവാണ്. ഉള്ള ഓർമ്മകൾ അച്ഛന്റെ ആശുപത്രിയിലെ അവസാന സമയങ്ങളാണ്  താരം പറഞ്ഞു.