താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ചു നടൻ മമ്മൂട്ടി, താരം ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ദുഃഖം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്തു വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ബോട്ടു മുങ്ങി നിരവധി പേര് മുങ്ങി മരിച്ച സംഭവത്തിൽ അങ്ങേയറ്റം ദുഃഖം ഉണ്ടാകുന്നതാണ് മമ്മൂട്ടി പറയുന്നു.
ദുരന്തത്തിൽ മരണപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നു എന്നദ്ദേഹം പറഞ്ഞു. അതുപോലെ ചിലക്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു നടൻ കുറിച്ച്.
അതുപോലെ താനൂര്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് താങ്ങായി സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് 2 018 സിനിമയുടെ നിർമാതാക്കൾ, മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം ചെയ്യുമെന്നാണ് സിനിമയുടെ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. അതുപോലെ സർക്കാർ പത്തുലക്ഷം രൂപയും നൽകുമെന്നാണ് പറയുന്നത്.